Film News

ആരാണ് പരോളില്‍ ഇറങ്ങി മുങ്ങിയ സോളമന്‍: 'പത്താം വളവ്' ടീസര്‍

എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ പത്താംവളവിന്റെ ടീസര്‍ പുറത്തുവിട്ടു. സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്തും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.

അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ തിരക്കഥ. അതിഥി രവിയും സ്വാസിക യുമാണ് നായികമാര്‍. യു ജി എം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ സക്കറിയ തോമസ്, ശ്രീജിത്ത് രാമചന്ദ്രന്‍, ജിജോ കാവനാല്‍, പ്രിന്‍സ് പോള്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന ചിത്രത്തിലൂടെ ബോളിവുഡ് നിര്‍മ്മാണക്കമ്പനിയായ മുംബൈ മൂവി സ്റ്റുഡിയോസ് ആദ്യമായി മലയാള സിനിമയിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും പത്താം വളവിനുണ്ട്. റുസ്തം, ലഞ്ച് ബോക്‌സ് തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവായ നിതിന്‍ കേനിയുടെയും നവീന്‍ ചന്ദ്രയുടെയും പങ്കാളിത്തത്തില്‍ ഉള്ള കമ്പനിയാണ് എംഎംസ്.

ചിത്രത്തിന്റ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് രതീഷ് റാം ആണ്. രഞ്ജിന്‍ രാജ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നു. ചിത്രത്തില്‍ അജ്മല്‍ അമീര്‍ അനീഷ് ജി മേനോന്‍, സുധീര്‍ കരമന, സോഹന്‍ സീനു ലാല്‍, മേജര്‍ രവി, രാജേഷ് ശര്‍മ്മ, ഇടവേള ബാബു,നന്ദന്‍ ഉണ്ണി, ജയകൃഷ്ണന്‍,ഷാജു ശ്രീധര്‍, നിസ്താര്‍ അഹമ്മദ്,തുഷാര പിള്ള, അമ്പിളി തുടങ്ങിയവരും അഭിനയിക്കുന്നു.

എഡിറ്റര്‍ - ഷമീര്‍ മുഹമ്മദ്, പ്രൊജക്റ്റ് ഡിസൈന്‍ നോബിള്‍ ജേക്കബ് - , കോസ്റ്റ്യൂം ഡിസൈനര്‍ - ഐഷ ഷഫീര്‍, ആര്‍ട്ട് രാജീവ് കോവിലകം, മേക്കപ്പ് ജിതേഷ് പൊയ്യ, പി.ആര്‍.ഓ- ആതിര ദില്‍ജിത്ത്, വാഴൂര്‍ ജോസ്.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT