Film News

'പത്താന്‍ സിന്താ ഹേ'; ഷാരൂഖ് ഖാന് പിറന്നാള്‍ സമ്മാനം, ടീസര്‍

ഷാരൂഖ് ഖാന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന പത്താന്‍ എന്ന ബോളിവുഡ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഷാരൂഖ് ഖാന്റെ 57-ാം ജന്മദിനത്തിന്റെ ഭാഗമായാണ് അണിയറ പ്രവര്‍ത്തകര്‍ ടീസര്‍ റിലീസ് ചെയ്തത്. ഒരിടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാന്‍ വീണ്ടും തിയേറ്ററിലേക്ക് മടങ്ങിയെത്തുന്ന ചിത്രം കൂടിയാണ് പത്താന്‍. 2023 ജനുവരി 25നാണ് ചിത്രം റിലീസ് ചെയ്യുന്നത്. സിദ്ധാര്‍ത്ഥ് ആനന്ദാണ് ചിത്രത്തിന്റെ സംവിധായകന്‍.

സ്‌പൈ ആക്ഷന്‍ ത്രില്ലറായിരിക്കും ചിത്രമെന്നാണ് പത്താനെ കുറിച്ച് ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. അത്തരത്തില്‍ ഒരു ആക്ഷന്‍ പാക്ക് സിനിമയായിരിക്കും പത്താന്‍ എന്ന് ഉറപ്പ് നല്‍കുന്നതാണ് റിലീസ് ചെയ്തിരിക്കുന്ന ടീസര്‍.

ഷാരൂഖ് ഖാനൊപ്പം ദീപിക പദുകോണും പത്താനിലുണ്ട്. ഹാപ്പി ന്യൂയര്‍ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്. അതിന് ശേഷം ഷാരൂഖ് ഖാന്റെ സീറോ എന്ന ചിത്രത്തില്‍ ദീപിക അതിഥി വേഷത്തിലും എത്തിയിരുന്നു. ഇരുവര്‍ക്കും പുറമെ ജോണ്‍ എബ്രഹാമും ചിത്രത്തില്‍ പ്രധാന കഥാപാത്രമാണ്. യഷ് രാജ് ഫിലിംസിന്‍റെ ബാനറില്‍ ആദിത്യ ചോപ്രയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

അതേസമയം ബ്രഹ്‌മാസ്ത്രയിലാണ് ഷാരൂഖ് ഖാന്‍ അവസാനമായി അഭിനയിച്ചത്. അയാന്‍ മുഖര്‍ജി സംവിധാനം ചെയ്ത ചിത്രത്തില്‍ അതിഥി വേഷത്തിലാണ് താരം എത്തിയത്. പത്താന് പുറമെ അറ്റ്‌ലി സംവിധാനം ചെയ്യുന്ന 'ജവാന്‍', രാജ്കുമാര്‍ ഹിരാണിയുടെ 'ഡുങ്കി' എന്നിവയാണ് ഷാരൂഖ് ഖാന്റെ പുതിയ സിനിമകള്‍.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT