Film News

ഡല്‍ഹിയില്‍ ഗവേഷക വിദ്യാര്‍ത്ഥിയായി പാര്‍വതി, സിദ്ധാര്‍ത്ഥ് ശിവയുടെ ‘വര്‍ത്തമാനം’

THE CUE

കേരളത്തില്‍ നിന്ന് ഡല്‍ഹിയില്‍ ഗവേഷക വിദ്യാര്‍ത്ഥിയായെത്തുന്ന ഫാസിയ സൂഫിയായി പാര്‍വതി തിരുവോത്ത് എത്തുന്ന സിനിമയാണ് വര്‍ത്തമാനം. പാര്‍വതിയെ കേന്ദ്രകഥാപാത്രമാക്കി സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് മമ്മൂട്ടി പുറത്തിറക്കി.

റോഷന്‍ മാത്യുവാണ് നായകന്‍. സിദ്ധിഖ്, നിര്‍മ്മല്‍ പാലാഴി, മുത്തുമണി സോമസുന്ദരം എന്നിവരും ചിത്രത്തിലുണ്ട്. ആര്യാടന്‍ ഷൗക്കത്ത് ആണ് തിരക്കഥ. ഡല്‍ഹിയിലും ഉത്തരാഖണ്ഡില്‍ ചിത്രീകരിച്ച സിനിമയുടെ ഛായാഗ്രാഹകന്‍ അഴകപ്പന്‍ ആണ്. നിവിന്‍ പോളി നായകനായ സഖാവിന് ശേഷം സിദ്ധാര്‍ത്ഥ ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് വര്‍ത്തമാനം.

അസഹിഷ്ണുത കേന്ദ്രപ്രമേയമായ ചിത്രമാണ് വര്‍ത്തമാനം എന്ന് പാര്‍വതി ദ ഹിന്ദുവിന് മുമ്പ് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. സിനിമ ചര്‍ച്ച ചെയ്യേണ്ട കാലത്ത് തന്നെയാണ് എത്തുന്നതെന്നും പാര്‍വതി തിരുവോത്ത് ഈ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

​'ഗുളികൻ ഇതുവഴി ചൂട്ടും കത്തിച്ച് പോവാറുണ്ടത്രേ'; ഫാന്റസി ഹൊറർ ചിത്രവുമായി ദേവനന്ദയുടെ ​'ഗു' ട്രെയ്ലർ

'കനകലതക്ക് വിട' ; ചെറുവേഷങ്ങളിലൂടെ മലയാള സിനിമയിലെ നിറസാന്നിധ്യം

നാനൂറ് പേജുള്ള തിരക്കഥയും, എഴുപതോളം കഥാപാത്രങ്ങളും; 'പെരുമാനി' സീരീസ് ആക്കേണ്ടതായിരുന്നുവെന്ന് മജു

'പാൻ ഇന്ത്യൻ സ്റ്റാർ അല്ല, ഞാനൊരു ആക്ടർ മാത്രമാണ്, രൺബീർ രാജ്യത്തെ ഏറ്റവും മികച്ച നടൻ'; ഫഹദ് ഫാസിൽ

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

SCROLL FOR NEXT