Film News

വര്‍ത്തമാനം 12ന് തന്നെ, ഇ.ഡിയെയോ പീഡനങ്ങളെയോ ഭയക്കുന്നില്ലെന്ന് ആര്യാടന്‍ ഷൗക്കത്ത്

സെന്‍സര്‍ ബോര്‍ഡ് ഇടപെടലും വിവാദങ്ങളും താണ്ടി സിദ്ധാര്‍ത്ഥ ശിവയുടെ 'വര്‍ത്തമാനം'മാര്‍ച്ച് 12ന് തിയറ്ററുകളിലേക്ക്. പാര്‍വതി തിരുവോത്തും റോഷന്‍ മാത്യുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന സിനിമ ഇന്ത്യയിലെ വര്‍ത്തമാന രാഷ്ട്രീയമാണ് ചര്‍ച്ച ചെയ്യുന്നത്. ആര്യാടന്‍ ഷൗക്കത്താണ് തിരക്കഥ. ബെന്‍സി പ്രൊഡക്ഷന്‍സും ആര്യാടന്‍ ഷൗക്കത്തും ചേര്‍ന്നാണ് നിര്‍മ്മാണം. ബെന്‍സി നാസറാണ് നിര്‍മ്മാതാവ്.

സിനിമക്കെതിരെ വീണ്ടും എതിര്‍പ്പുയര്‍ന്നാല്‍ കേരളത്തിലെ മതേതര സമൂഹം ഒരുമിച്ച് നേരിടുമെന്ന് ആര്യാടന്‍ ഷൗക്കത്ത്. തിരുവനന്തപുരത്ത് പ്രത്യേക സ്‌ക്രീനിംഗിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആര്യാടന്‍ ഷൗക്കത്ത. ഈ സിനിമയുടെ പേരില്‍ ഇ.ഡി റെയ്‌ഡോ പീഡനങ്ങളോ ഉണ്ടായാല്‍ അത് ഭയക്കുന്നില്ലെന്നും ഷൗക്കത്ത്. ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണം നടത്തുന്ന കോഴിക്കോട് സ്വദേശിയായ ഫൈസ സൂഫിയ എന്ന വിദ്യാര്‍ത്ഥിയെയാണ് പാര്‍വതി തിരുവോത്ത് അവതരിപ്പിക്കുന്നത്.

സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്ത ജെഎന്‍യു സമരം പ്രമേയമായ 'വർത്തമാനം' സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചത് നേരത്തെ വിവാദം ആയിരുന്നു. മുംബൈ സെന്‍സര്‍ റിവിഷന്‍ കമ്മിറ്റി ആണ് ചെറുമാറ്റത്തോടെ ചിത്രത്തിന് പ്രദര്‍ശന അനുമതി നല്‍കിയത്. കേരളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് ഉപരിപഠനത്തിന് എത്തുന്ന കഥാപാത്രത്തെയാണ് പാര്‍വതി തിരുവോത്ത് അവതരിപ്പിക്കുന്നത്. ആര്യാടന്‍ ഷൗക്കത്താണ് വര്‍ത്തമാനത്തിന്റെ തിരക്കഥാകൃത്ത്. തിരക്കഥാകൃത്തിന്റെ കുലവും ഗോത്രവും നോക്കിയാണോ പ്രദര്‍ശനാനുമതി നല്‍കുന്നതെന്നും അത് അംഗീകരിക്കാനാവില്ലെന്നും ആര്യാടന്‍ ഷൗക്കത്ത് വ്യക്തമാക്കിയിരുന്നു. ചിത്രത്തിന്റെ ചില രംഗങ്ങള്‍ ദേശവിരുദ്ധമാണെന്നും മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചിരുന്നത്. ഫാസിയ സൂഫിയ എന്ന ഗവേഷക വിദ്യാര്‍ത്ഥിയെയാണ് പാര്‍വതി തിരുവോത്ത് അവതരിപ്പിക്കുന്നത്. റോഷന്‍ മാത്യു, സിദ്ധീഖ്, നിര്‍മ്മല്‍ പാലാഴി എന്നിവരും കഥാപാത്രങ്ങളാണ്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീറും ആര്യാടന്‍ ഷൗക്കത്തും ചേര്‍ന്നാണ് നിര്‍മ്മാണം. നിവിന്‍ പോളി നായകനായ സഖാവിന് ശേഷം സിദ്ധാര്‍ത്ഥ ശിവ സംവിധാനം ചെയ്യുന്ന സിനിമയാണ് വര്‍ത്തമാനം.

BIG Ms in full throttle mode; 'പേട്രിയറ്റ്' സെക്കൻഡ് ലുക്ക് എത്തി

തമിഴ്‌നാട്ടിലും ചരിത്രം കുറിച്ച് 'ടോക്സിക്'; യഷ്-ഗീതു മോഹൻദാസ് ചിത്രത്തിന്റെ വിതരണാവകാശം വിറ്റുപോയത് വമ്പൻ തുകയ്ക്ക്

കരിങ്കൊടി പ്രതിഷേധത്തിനിടെ പരിക്കേറ്റ് മന്ത്രി വീണാ ജോര്‍ജ് ആശുപത്രിയിൽ, അഭിനയമെന്ന് കെ.എസ്.യു; കണ്ണൂരില്‍ സംഭവിച്ചതെന്ത്?

'അമ്പലപ്രാവിന്റെ...'; ഈസ്റ്റ് കോസ്റ്റ് വിജയൻ ചിത്രം 'ഭീഷ്മർ' ഗാനം പുറത്ത്

ഈസ്റ്റ് കോസ്റ്റ് വിജയൻ ഒരുക്കുന്ന 'ഭീഷ്മർ' ഓഡിയോ ലോഞ്ച് നടന്നു; മാർച്ച് 20 ന് തിയറ്ററുകളിലേക്ക്

SCROLL FOR NEXT