Film News

'വെറുതെയല്ല ആനകൾ കൂട്ടത്തോടെ നാട്ടിലോട്ട് ഇറങ്ങുന്നത്' ; നർമം നിറച്ച് പാപ്പച്ചൻ ഒളിവിലാണ് ട്രെയ്‌ലര്‍

സൈജു കുറുപ്പിനെ കേന്ദ്ര കഥാപാത്രമാക്കി സിന്റോ സണ്ണി സംവിധാനം ചെയ്യുന്ന ചിത്രമായ 'പാപ്പച്ചൻ ഒളിവിലാണ്' എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തു. സൈജു കുറുപ്പ് അവതരിപ്പിക്കുന്ന പോത്ത് പാപ്പച്ചൻ എന്നറിയപ്പെടുന്ന കഥാപാത്രവും അയാൾക്ക് ചുറ്റും നടക്കുന്ന സംഭവങ്ങൾ നർമവും ഡ്രാമയും നിറഞ്ഞ രീതിയിൽ അവതരിപ്പിക്കുകയാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍. 'പൂക്കാലം' എന്ന ചിത്രത്തിന് ശേഷം തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറിൽ തോമസ് തിരുവല്ലയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രം ജൂലൈ 28 ന് തിയറ്ററുകളിലെത്തും.

ക്രൈസ്തവ സമൂഹത്തിൻ്റെ പശ്ചാത്തലത്തിലൂടെ ബന്ധങ്ങളുടേയും ഇണക്കങ്ങളൂടെയും പിണക്കങ്ങളുടേയും ചെറിയ പകയുടേയുമൊക്കെ കഥപറയുകയാണ് ചിത്രത്തിലൂടെ. മലയോര ഗ്രാമത്തിലെ സാധാരണക്കാരനായ ഒരു ലോറി ഡ്രൈവറായാ പോത്ത് പാപ്പച്ചൻ എന്നറിയപ്പെടുന്ന പാപ്പച്ചൻ എന്ന കഥാപാത്രമായാണ് സിനിമയിൽ സൈജു കുറുപ്പ് എത്തുന്നത്. അയാളുടെ സ്വകാര്യ ജീവിതത്തിലെ സംഘർഷഭരിതങ്ങളായ മുഹൂർത്തങ്ങളാണ് സിനിമയുടെ ഇതിവൃത്തം.

സൈജു കുറുപ്പ് പ്രധാന കഥാപാത്രമായിയെത്തുന്ന ചിത്രത്തിൽ ശ്രിന്ദ, ദർശന, അജു വർഗീസ്, വിജയരാഘവൻ, ജഗദീഷ്, പ്രശാന്ത് അലക്സാണ്ടർ, കോട്ടയം നസീർ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. ശ്രീജിത്ത് നായർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റങ് രതിൻ രാധാകൃഷ്ണനാണ്. ചിത്രത്തിനായി ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കുന്നത് ഔസേപ്പച്ചനാണ്. വരികൾ : ബി ഹരിനാരായണൻ, സിന്റോ സണ്ണി ആർട്ട് ഡയറക്ടർ : വിനോദ് പട്ടണക്കാടൻ ചീഫ് അസ്സോസിയേറ്റ് : ബോബി സത്യശീലൻ വിതരണം : തോമസ് തിരുവല്ല ഫിലിംസ് പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായണൻ ഡിസൈൻ: യെല്ലോടൂത്ത്.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT