Film News

'കാലങ്ങൾ മായും, കോലങ്ങൾ മാറും കഥ വീണ്ടും തുടരുവാൻ..'; 'ആരാരൊരു മലയരികിൽ' ഹരിശങ്കറിന്റെ ശബ്ദത്തിൽ പഞ്ചവത്സര പദ്ധതിയിലെ ​ഗാനം

'പത്തൊമ്പതാം നൂറ്റാണ്ട്' എന്ന ചിത്രത്തിന് ശേഷം സിജു വിത്സൻ നായകനായി എത്തുന്ന പഞ്ചവത്സര പദ്ധതി എന്ന ചിത്രത്തിലെ ടൈറ്റിൽ വീഡിയോ ഗാനം റിലീസ് ചെയ്തു. റഫീഖ് അഹമ്മദ് എഴുതിയ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം പകർന്നിരിക്കുന്ന ​ഗാനം ആലപിച്ചിരിക്കുന്നത് കെ എസ് ഹരിശങ്കറാണ്. പൂർണ്ണമായും ഒരു ​ഗ്രാമാന്തരീഷത്തിലാണ് ​ഗാനം ചിത്രീകരിച്ചിരിക്കുന്നത്. കിച്ചാപ്പൂസ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ കെ ജി അനിൽകുമാർ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പി.ജി.പ്രേംലാൽ ആണ്. ചിത്രം ഏപ്രിൽ ഇരുപത്തിയാറിന് റിലീസിനെത്തും.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും, സത്യം പറഞ്ഞാ വിശ്വസിക്കുമോ എന്നീ സിനിമകൾക്ക് തിരക്കഥയൊരുക്കിയ സജീവ് പാഴൂരാണ് ഈ സിനിമയുടെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്.'ന്നാ താൻ കേസ് കൊട് ' എന്ന ചിത്രത്തിലെ മജിസ്ട്രേറ്റിന്റെ വേഷത്തിലൂടെ പ്രേക്ഷക പ്രീതി നേടിയ പിപി കുഞ്ഞികൃഷ്ണൻ ചിത്രത്തിൽ ഒരു പ്രധാനവേഷം ചെയ്യുന്നുണ്ട്. പുതുമുഖം കൃഷ്ണേന്ദു എ.മേനോൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. നിഷ സാരംഗ് , ഹരീഷ് പേങ്ങൻ,സിബി തോമസ്, ജോളി ചിറയത്ത്, ലാലി മരക്കാർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എഡിറ്റർ-കിരൺ ദാസ്, സംഗീതം-ഷാൻ റഹ്മാൻ, ഗാനരചന-റഫീഖ് അഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ-ബിനു പി കെ,കല-ത്യാഗു തവന്നൂർ,മേക്കപ്പ്-രഞ്ജിത് മണലിപ്പറമ്പിൽ, വസ്ത്രാലങ്കാരം-വീണ സ്യാമന്തക്, സ്റ്റിൽസ്- ജെസ്റ്റിൻ ജെയിംസ്, പോസ്റ്റർ ഡിസൈൻ- ആന്റണി സ്റ്റീഫൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രജലീഷ്, ആക്ഷൻ- മാഫിയ ശശി. പി ആർ ഒ-എ എസ് ദിനേശ്.

'ക്ലീൻ എന്റർടെയ്നർ, മികച്ച പ്രകടനവുമായി നിഖില വിമൽ'; മികച്ച പ്രതികരണം നേടി 'പെണ്ണ് കേസ്'

അഞ്ചകള്ളകോക്കാന് ശേഷം വീണ്ടും ഉല്ലാസ് ചെമ്പൻ; തിരക്കഥയൊരുക്കാൻ ചെമ്പൻ വിനോദ്! 'ഡിസ്കോ' ടൈറ്റിൽ പോസ്റ്റർ

കേസിന്റെ ഭാഗമാകാൻ റെഡി അല്ലേ; 'പെണ്ണ് കേസ്' നാളെ തിയറ്ററുകളിൽ

'2007 കാലഘട്ടത്തിൽ ഒരു സ്ത്രീ നടത്തിയ തട്ടിപ്പിൽ നിന്ന് പ്രചോദനം കൊണ്ട സിനിമ'; പെണ്ണ് കേസിനെക്കുറിച്ച് സംവിധായകൻ

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍

SCROLL FOR NEXT