Film News

പത്തൊമ്പതാം നൂറ്റാണ്ടിന് ശേഷം സിജു വിൽ‌സൺ ; 'പഞ്ചവത്സര പദ്ധതി' ഫസ്റ്റ് ലുക്ക്

'പത്തൊമ്പതാം നൂറ്റാണ്ട്' എന്ന ചിത്രത്തിന് ശേഷം സിജു വിത്സൻ നായകനാകുന്ന 'പഞ്ചവത്സര പദ്ധതി' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. കിച്ചാപ്പൂസ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ കെ ജി അനിൽകുമാർ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പി.ജി.പ്രേംലാൽ ആണ്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും, സത്യം പറഞ്ഞാ വിശ്വസിക്കുമോ എന്നീ സിനിമകൾക്ക് തിരക്കഥയൊരുക്കിയ സജീവ് പാഴൂരാണ് ഈ സിനിമയുടെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്.

'ന്നാ താൻ കേസ് കൊട് ' എന്ന ചിത്രത്തിലെ മജിസ്ട്രേറ്റിന്റെ വേഷത്തിലൂടെ പ്രേക്ഷക പ്രീതി നേടിയ പിപി കുഞ്ഞികൃഷ്ണൻ ചിത്രത്തിൽ ഒരു പ്രധാനവേഷം ചെയ്യുന്നു. പുതുമുഖം കൃഷ്ണേന്ദു എ.മേനോൻ ആണ് നായികയായി എത്തുന്നത്. നിഷ സാരംഗ് , ഹരീഷ് പേങ്ങൻ,സിബി തോമസ്, ജോളി ചിറയത്ത്, ലാലി മരക്കാർ തുടങ്ങിയവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ.

എഡിറ്റർ-കിരൺ ദാസ്, സംഗീതം-ഷാൻ റഹ്മാൻ, ഗാനരചന-റഫീഖ് അഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ-ബിനു പി കെ,കല-ത്യാഗു തവന്നൂർ,മേക്കപ്പ്-രഞ്ജിത് മണലിപ്പറമ്പിൽ, വസ്ത്രാലങ്കാരം-വീണ സ്യാമന്തക്, സ്റ്റിൽസ്- ജെസ്റ്റിൻ ജെയിംസ്, പോസ്റ്റർ ഡിസൈൻ- ആന്റണി സ്റ്റീഫൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രജലീഷ്, ആക്ഷൻ- മാഫിയ ശശി. പി ആർ ഒ-എ എസ് ദിനേശ്.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT