Film News

ചുവടു വയ്പ്പിക്കാന്‍ പള്ളിപ്പെരുന്നാള്‍; 'ജാക്‌സണ്‍ ബസാര്‍ യൂത്തി'ലെ ആദ്യ ഗാനം

ഷമല്‍ സുലൈമാന്‍ സംവിധാനം ചെയ്ത് ലുക്ക്മാന്‍ അവറാന്‍, ജാഫര്‍ ഇടുക്കി, ഇന്ദ്രന്‍സ്, ചിന്നു ചാന്ദ്നി, അഭിറാം രാധാകൃഷ്ണന്‍, ഫഹിം സഫര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് 'ജാക്‌സണ്‍ ബസാര്‍ യൂത്ത്'. ചിത്രത്തില്‍ മത്തായി സുനിലും ഗോവിന്ദ് വസന്തയും ചേര്‍ന്ന് ആലപിച്ച ആദ്യ ഗാനം 'പള്ളിപെരുന്നാള്‍' റിലീസ് ചെയ്തു. സുഹൈല്‍ കോയയുടെ വരികള്‍ക്ക് ഗോവിന്ദ് വസന്തയാണ് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

പള്ളിപെരുന്നാളിന് ബാന്‍ഡ് മേളം നടത്തി ട്രംപെറ്റ് വായിച്ചുകൊണ്ടാണ് ലുഖ്മാന്‍ അവറാനും ജാഫര്‍ ഇടുക്കിയും ഗാനത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ക്രോസ് ബോര്‍ഡര്‍ ക്യാമറ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ സക്കറിയ നിര്‍മ്മിക്കുന്ന ഫാമിലി ത്രില്ലര്‍ ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് ഉസ്മാന്‍ മാരാത്താണ്.

കണ്ണന്‍ പട്ടേരി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ അപ്പു എന്‍ ഭട്ടത്തിരി, ഷൈജാസ് എന്നിവര്‍ ചേര്‍ന്നാണ് ജാക്സണ്‍ ബസാര്‍ യൂത്തിന്റെ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്.

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

സ്വപ്നങ്ങളിൽനിന്നും ഇൻഡിപെന്റന്റ് സിനിമകൾ വളരുമ്പോൾ: 'ട്രിപ്പിൾ ഡെക്കർ' സംവിധായകൻ കൃഷ്ണനുണ്ണി മംഗലത്ത് അഭിമുഖം

ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല: നിവിൻ പോളി

SCROLL FOR NEXT