Film News

നല്ല സിനിമയോ ഭരിക്കുന്ന പാര്‍ട്ടിയെ പിന്തുണക്കുന്ന സിനിമയോ; പടയുടെ നിര്‍മ്മാതാവിന്റെ കുറിപ്പ്

കെ എം കമല്‍ സംവിധാനം ചെയ്ത 'പട' മികച്ച പ്രതികരണങ്ങളുമായി തിയേറ്ററുകളില്‍ മുന്നേറുകയാണ്. ചിത്രത്തിനൊപ്പം റിലീസ് ചെയ്ത കശ്മീര്‍ ഫയല്‍സും ചര്‍ച്ചകളില്‍ ഇടം നേടി പ്രദര്‍ശനം തുടരുകയാണ്. കശ്മീരി പണ്ഡിറ്റുകളുടെ പലായനമാണ് ചിത്രത്തിന്റെ പ്രമേയം. ഈ രണ്ട് ചിത്രങ്ങളെയും രസകരമായ രീതിയില്‍ താരതമ്യം ചെയ്യുകയാണ് പടയുടെ നിര്‍മ്മാതാക്കളില്‍ ഒരാളായ മുകേഷ് രതിലാല്‍ മെ്ഹ്ത.

പട പോലെ ഒരു നല്ല സിനിമ ചെയ്യണോ അതോ ഭരിക്കുന്ന പാര്‍ട്ടിയുടെ (ബിജെപി) പിന്തുണ ലഭിക്കുന്ന ഒരു ചിത്രം ചെയ്യണോ എന്ന ആശയക്കുഴപ്പത്തിലാണ് താനെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഒരു നിര്‍മാതാവ് എന്ന നിലയില്‍ എനിക്ക് ആശയക്കുഴപ്പമുണ്ട്. ഒരു നല്ല സിനിമ ചെയ്യണമോ അതോ ഭരിക്കുന്ന പാര്‍ട്ടിയാല്‍ പിന്തുണക്കപ്പെടുന്ന ഒരു സിനിമ ചെയ്യണോ എന്ന്. 'കാശ്മീര്‍ ഫയല്‍സ്' എന്ന ചിത്രം റീലീസ് ചെയ്ത അതേ ദിവസം തന്നെ 'പട' ഞാന്‍ റിലീസ് ചെയ്തത് അവിചാരിതമാണ്. പടയും യഥാര്‍ത്ഥ കഥ പറയുന്ന ചിത്രമാണ്. മെഹ്ത ട്വീറ്റ് ചെയ്തു.

1996ല്‍ പാലക്കാട് കളക്ട്രേറ്റില്‍ അയ്യങ്കാളി പടയിലെ നാലുപേര്‍ കളക്ടറെ ബന്ദിയാക്കി നടത്തിയ പ്രതിഷേധ സമരവും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് 'പട'യുടെ പ്രമേയം. കുഞ്ചാക്കോ ബോബന്‍, വിനായകന്‍, ദിലീഷ് പോത്തന്‍, ജോജു ജോര്‍ജ് എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബാലു കല്ലാര്‍ എന്ന കഥാപാത്രത്തെയാണ് വിനായകന്‍ അവതരിപ്പിക്കുന്നത്. അരവിന്ദന്‍ മണ്ണൂരായി ജോജു ജോര്‍ജും രാകേഷ് കാഞ്ഞങ്ങാടായി കുഞ്ചാക്കോ ബോബനും നാരായണനായി ദിലീഷ് പോത്തനും ചിത്രത്തിലെത്തുന്നു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT