കണ്ണും മനസ്സും നിറയ്ക്കുന്ന കാഴ്ചാനുഭവം നൽകി 'ഔസേപ്പിൻ്റെ ഒസ്യത്ത്' തിയറ്ററുകളിൽ രണ്ടാം വാരത്തിലേക്ക്. ശരത് ചന്ദ്രന്റെ സംവിധാനത്തിൽ വിജയരാഘവൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് 'ഔസേപ്പിൻ്റെ ഒസ്യത്ത്'. വലിയ നാടകീയതകളോ അതിവൈകാരികതയോ ഇല്ലാതെ നാം എപ്പോഴെങ്കിലുമൊക്കെ അനുഭവിച്ചറിഞ്ഞിട്ടുള്ളതോ, കണ്ടറിഞ്ഞിട്ടുള്ളതോ, കേട്ടറിഞ്ഞിട്ടുള്ളതോ ആയ കഥാപശ്ചാത്തലത്തിലൂടെയാണ് സിനിമയുടെ സഞ്ചാരം. കിഴക്കൻമലമുകളിൽ വന്യമൃഗങ്ങളോടും, പ്രതികൂല സാഹചര്യങ്ങളോടും മല്ലിട്ട് വാരിക്കൂട്ടിയ സമ്പത്തിന്‍റെ ഉടമയും എൺപതുകാരനുമായ ഔസേപ്പിന്‍റേയും മൂന്നാണ്മക്കളുടെയും കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിൽ വയോധികനായ ഔസേപ്പ് എന്ന കഥാപാത്രമായി ഞെട്ടിപ്പിക്കുന്ന മേക്കോവറിലാണ് വിജയരാഘവൻ എത്തിയിരിക്കുന്നത്. ദിലീഷ് പോത്തൻ, കലാഭവൻ ഷാജോൺ, ഹേമന്ത് മേനോൻ എന്നിവരാണ് ചിത്രത്തിൽ ഔസേപ്പിൻ്റെ മക്കളായി എത്തിയിരിക്കുന്നത്.
ഇടുക്കിയിലെ പീരുമേട്ടിൽ പ്രതികൂല സാഹചര്യങ്ങളോടും വന്യമൃഗങ്ങളോടുമൊക്കെ മല്ലിട്ട് ഉണ്ടാക്കിയെടുത്ത നൂറ് ഏക്കറോളം വരുന്ന ഭൂസ്വത്തിന്‍റെ ഉടമയാണ് ഔസേപ്പ്. വർഷങ്ങൾക്ക് മുമ്പ് മരിച്ചുപോയ അമ്മച്ചിയുടെ ഓർമ്മ ദിവസം ഔസേപ്പും മക്കളും മരുമക്കളും പേരക്കുട്ടികളും തറവാട്ട് വീട്ടിൽ ഒത്തുചേരുന്നതോടെയാണ് സിനിമയുടെ തുടങ്ങുന്നത്. മൂത്ത മക്കളായ മൈക്കിളിനേയും ജോർജ്ജിനേയും ഇളയമകൻ റോയിയേയും ചുറ്റിപ്പറ്റിയുള്ള ചില രഹസ്യങ്ങളിലൂടെയാണ് സിനിമ പിന്നീട് നീങ്ങുന്നത്. ലളിതവും എന്നാൽ ദുരൂഹതയുണർത്തുന്നതുമായ രീതിയിലുള്ള കഥാപാത്രങ്ങളുടെ ആത്മസംഘർഷങ്ങളാണ് ചിത്രം പറയുന്നത്. ഫസൽ ഹസ്സനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. മെഗൂർ ഫിലിംസിൻ്റെ ബാനറിൽ എഡ്വേർഡ് ആൻ്റണി ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.
ലെന, ജോജി.കെ. ജോൺ, അപ്പുണ്ണി ശശി, ജയിംസ് എല്യാ, കനി കുസൃതി, സെറിൻ, ഷിഹാബ്, അഞ്ജലി കൃഷ്ണാ, സജാദ്, ബ്രൈറ്റ് ശ്രീരാഗ്, ചാരു ചന്ദന, ജോർഡി പൂഞ്ഞാർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് സുമേഷ് പരമേശ്വർ ആണ്, ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് അരവിന്ദ് കണ്ണാബിരൻ, എഡിറ്റിംഗ് - ബി.അജിത് കുമാർ, പ്രൊഡക്ഷൻ ഡിസൈനർ - അർക്കൻ എസ്. കർമ്മ, മേക്കപ്പ് - നരസിംഹസ്വാമി, കോസ്റ്റ്യും - ഡിസൈൻ - അരുൺ മനോഹർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - കെ.ജെ. വിനയൻ, എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് - സ്ലീബാ വർഗീസ് &സുശീൽ തോമസ്, ലൊക്കേഷൻ മാനേജർ - നിക് സൻ കുട്ടിക്കാനം, പ്രൊഡക്ഷൻ മാനേജർ - ശിവപ്രസാദ്, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - പ്രതാപൻ കല്ലിയൂർ, പ്രൊഡക്ഷൻ കൺട്രോളർ - സിൻ ജോ ഒറ്റത്തൈക്കൽ. കുട്ടിക്കാനം, ഏലപ്പാറ, പീരുമേട്, കൊച്ചി ഭാഗങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും. പി ആർ ഒ - വാഴൂർ ജോസ്,ആതിര ദിൽജിത്, ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്