Film News

'സമയങ്ങൾ എത്ര പോയി എന്നതിൽ അല്ല കാര്യം, സമയങ്ങളിലൂടെ എത്ര പോയിന്നാ' ; റസൂൽ പൂക്കുട്ടി സംവിധായകനാകുന്ന 'ഒറ്റ' ട്രെയ്‌ലർ

ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന മലയാള ചിത്രം 'ഒറ്റ' യുടെ ട്രെയ്‌ലർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. ആസിഫ് അലി, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഒരു ഇന്റെൻസ് ഡ്രാമയായിരിക്കും എന്ന സൂചയാണ്‌ ട്രെയ്‌ലർ നൽകുന്നത്. ചിൽഡ്രൻ റീ യുണൈറ്റഡ് എൽഎൽപി യും റസൂൽ പൂക്കുട്ടി പ്രൊഡക്ഷൻസും ചേർന്നൊരുക്കുന്ന ചിത്രത്തിന്റെ നിർമാതാവ് എസ് ഹരിഹരനാണ്. ചെന്നൈ, പളനി, കോയമ്പത്തൂർ, പാലക്കാട്‌, കൊച്ചി, എന്നിവിടങ്ങളിലായി 80 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയായ ചിത്രം ഒക്ടോബർ 27 ന് തിയറ്ററുകളിലെത്തും.

മലയാളം - തമിഴ് - കന്നഡ സിനിമകളിലെ മുൻനിരതാരങ്ങൾ അണിനിരക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ സത്യരാജ് , ഇന്ദ്രജിത്ത് ,ഇന്ദ്രൻസ് , ആദിൽ ഹുസൈൻ,രഞ്ജി പണിക്കർ, സുധീർ കരമന, ജയപ്രകാശ് ജയകൃഷ്ണൻ, ബൈജു പൂക്കുട്ടി, രോഹിണി , ദിവ്യ ദത്ത, കന്നഡ നടി ഭാവന രാമണ്ണ, ലീന കുമാർ , മംമ്ത മോഹൻദാസ് ,ജലജ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. എം . ജയചന്ദ്രനാണ് ചിത്രത്തിന്റെ സം​ഗീത സംവിധാനം നിർവഹിക്കുന്നത്. ​ഗാനത്തിന് വരികളെഴുതുന്നത് വൈരമുത്തു,റഫീക്ക് അഹമ്മദ് എന്നിവർ ചേർന്നാണ്. എം. ജയചന്ദ്രൻ, പി ജയചന്ദ്രൻ, ശ്രേയ ഘോഷാൽ, ശങ്കർ മഹാദേവൻ, ജാസി ഗിഫ്റ്റ്,ബെന്നി ദയാൽ, അൽഫോൻസ് തുടങ്ങിയ പ്രമുഖ ഗായകരാണ് ഒറ്റയിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ക്രിയേറ്റീവ് പ്രൊഡ്യൂസർ കുമാർ ഭാസ്കർ. ഒറ്റയുടെ സൗണ്ട് ഡിസൈൻ റസൂൽ പൂക്കുട്ടി, വിജയകുമാർ എന്നിവർ ചേർന്നാണ്. അരുൺ വർമ്മയാണ് "ഒറ്റ"യുടെ ഛായാഗ്രാഹകൻ. എഡിറ്റർ സിയാൻ ശ്രീകാന്ത്‌.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് അരോമ മോഹൻ,ശേഖർ വി. ആർട്ട് സിറിൾ കുറുവിള.ആക്ഷൻ കൊറിയോഗ്രാഫർ ഫീനിക്സ് പ്രഭു,കോസ്റ്റ്യൂം റിതിമ പാണ്ഡെ. മേയ്ക്കപ്പ് രതീഷ് അമ്പാടി. സ്റ്റിൽസ് സതീഷ് . മുരളി മുംബൈ, പ്രശാന്ത് കൊച്ചി എന്നിവരാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനേഴ്‌സ് . കളറിസ്റ് ലിജു പ്രഭാകർ. അസോസിയേറ്റ് ഡയറക്ടേഴ്സ് ബോസ് വാസുദേവൻ,ഉദയ് ശങ്കരൻ.പി.ആർ.ഒ. മഞ്ജു ഗോപിനാഥ്. സെഞ്ച്വറി ഫിലിംസാണ് ഈ റസൂൽ പൂക്കുട്ടി ചിത്രം ഒറ്റ കേരളത്തിലെ തീയേറ്ററുകളിലെത്തിക്കുന്നത്.

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

ഇനി സത്യം പറയാലോ, ആ സിനിമയുടെ കഥ ഞാന്‍ മുഴുവന്‍ ശ്രദ്ധിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല: അജു വര്‍ഗീസ്

SCROLL FOR NEXT