Film News

'വേർപിരിഞ്ഞും ഇണ ചേർന്നലിഞ്ഞും കഥ നീളുമീ പാതയോരം'; 'പെയ്നീർ പോലെ' ഒറ്റയിലെ ആദ്യ ​ഗാനം

ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന മലയാള ചിത്രം ഒറ്റയിലെ ​ആദ്യ ​ഗാനം പുറത്തു വിട്ട് അണിയറ പ്രവർത്തകർ. ​പെയ്നീർ പോലെ എന്ന് തുടങ്ങുന്ന ​ഗാനം ആലപിച്ചിരിക്കുന്നത് പി.ജയചന്ദ്രനും ബെന്നി ദയാലും ചേർന്നാണ്. ​റഫീക്ക് അഹമ്മദിന്റെ വരികൾക്ക് എം.ജയചന്ദ്രനാണ് സം​ഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. വൈരമുത്തുവും ചിത്രത്തിനു വേണ്ടി പാട്ടുകളെഴുതിയിട്ടുണ്ട്. ആസിഫ് അലി, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഒരു ഇന്റെൻസ് ഡ്രാമയായിരിക്കും എന്ന സൂചനയാണ്‌ ട്രെയ്‌ലർ നൽകിയത്.

ചിൽഡ്രൻ റീ യുണൈറ്റഡ് എൽഎൽപിയും റസൂൽ പൂക്കുട്ടി പ്രൊഡക്ഷൻസും ചേർന്നൊരുക്കുന്ന ചിത്രത്തിന്റെ നിർമാതാവ് എസ് ഹരിഹരനാണ്. ചിത്രത്തിൽ ഹരി എന്ന കഥാപാത്രത്തെയാണ് ആസിഫ് അലി അവതരിപ്പിക്കുന്നത്. മലയാളം - തമിഴ് - കന്നഡ സിനിമകളിലെ മുൻനിരതാരങ്ങൾ അണിനിരക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ സത്യരാജ് , ഇന്ദ്രജിത്ത് ,ഇന്ദ്രൻസ്, ആദിൽ ഹുസൈൻ, രഞ്ജി പണിക്കർ, സുധീർ കരമന, ജയപ്രകാശ് ജയകൃഷ്ണൻ, ബൈജു പൂക്കുട്ടി, രോഹിണി , ദിവ്യ ദത്ത, കന്നഡ നടി ഭാവന രാമണ്ണ, ലീന കുമാർ , മംമ്ത മോഹൻദാസ് ,ജലജ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. ചെന്നൈ, പളനി, കോയമ്പത്തൂർ, പാലക്കാട്‌, കൊച്ചി, എന്നിവിടങ്ങളിലായി 80 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയായ ചിത്രം ഒക്ടോബർ 27 ന് തിയറ്ററുകളിലെത്തും.

കുമാർ ഭാസ്കറാണ് ഒറ്റയുടെ ക്രിയേറ്റീവ് പ്രൊഡ്യൂസർ. ചിത്രത്തിൻറെ സൗണ്ട് ഡിസൈൻ റസൂൽ പൂക്കുട്ടി, വിജയകുമാർ എന്നിവർ ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം അരുൺ വർമ്മ. എഡിറ്റർ സിയാൻ ശ്രീകാന്ത്‌. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് അരോമ മോഹൻ,ശേഖർ വി. ആർട്ട് സിറിൾ കുരുവിള. ആക്ഷൻ കൊറിയോഗ്രാഫർ ഫീനിക്സ് പ്രഭു,കോസ്റ്റ്യൂം റിതിമ പാണ്ഡെ. മേയ്ക്കപ്പ് രതീഷ് അമ്പാടി. സ്റ്റിൽസ് സതീഷ് .പ്രൊഡക്ഷൻ ഡിസൈനേഴ്‌സ് മുരളി മുംബൈ, പ്രശാന്ത് കൊച്ചി. കളറിസ്റ് ലിജു പ്രഭാകർ. അസോസിയേറ്റ് ഡയറക്ടേഴ്സ് ബോസ് വാസുദേവൻ,ഉദയ് ശങ്കരൻ.പി.ആർ.ഒ. മഞ്ജു ഗോപിനാഥ്. സെഞ്ച്വറി ഫിലിംസാണ് 'ഒറ്റ' കേരളത്തിലെ തീയേറ്ററുകളിലെത്തിക്കുന്നത്.

വയനാട് പുനരധിവാസത്തിന് യൂത്ത് കോൺഗ്രസ് എത്ര പിരിച്ചു? വീട് എന്ന്? | Abin Varkey Interview

വിലായത്ത് ബുദ്ധയിൽ ഷമ്മി ചേട്ടന്റെ ഏറ്റവും മികച്ച പെർഫോമൻസ് ആയിരിക്കും: പൃഥ്വിരാജ്

'ഫ്രം ദി മേക്കേഴ്‌സ് ഓഫ് കിഷ്കിന്ധാ കാണ്ഡം'; 'എക്കോ' വരുന്നു, സെൻസറിങ് പൂർത്തിയായി

ഇ-ഗ്രാന്റ്‌സ് ഇല്ല, ഫീസ് അടക്കണം; ഇങ്ങനെയും നിഷേധിക്കപ്പെടാം, ആദിവാസി വിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യാഭ്യാസം

നയൻതാരയ്ക്ക് ജന്മദിനാശംസകളുമായി "ഡിയര്‍ സ്റ്റുഡന്‍റ്സ്" പുതിയ പോസ്റ്റർ; ചിത്രം ഉടൻ പ്രേക്ഷകരിലേക്ക്

SCROLL FOR NEXT