Film News

'ഞാൻ നായയല്ല', ബ്രാഡ് പിറ്റിന്റെ മണമെന്താണെന്ന മാധ്യമപ്രവർത്തകയുടെ ചോദ്യത്തിന് മറുപടി നൽകി മികച്ച സഹ നടി യോങ് യൂങ് ജുങ്ങ്

ഓസ്കാർ പുരസ്‌കാര ചടങ്ങിലെ ശ്രദ്ധേയമായ നേട്ടമായിരുന്നു മികച്ച സഹ നടിക്കുള്ള അവാർഡ് സ്വന്തമായ കൊറിയൻ നടി യോങ് യൂങ് ജുങ്ങ് . ഓസ്കാർ അവാർഡ് സ്വന്തമാക്കുന്ന പ്രഥമ കൊറിയൻ നടിയാണ് യോങ് യൂങ് ജുങ്ങ് . ഓസ്കാര്‍ പുരസ്കാരം നേടിയ ശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് യോങ് യൂങ് ജുങ്ങ് നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നത് .

മുൻ വര്‍ഷത്തെ മികച്ച സഹ നടനായിരുന്ന ബ്രാഡ് പിറ്റിൽ നിന്ന് മികച്ച സഹ നടിക്കുള്ള പുരസ്കാരം വാങ്ങിയപ്പോള്‍ എന്ത് തോന്നിയെന്നും അദ്ദേഹത്തിന്‍റെ മണമെന്താണെന്നുമായിരുന്നു ഒരു മാധ്യമപ്രവർത്തകയുടെ ചോദ്യം. ഞാനദ്ദേഹത്തെ മണത്തില്ല, ഞാനൊരു നായയല്ല അദ്ദേഹം എന്‍റെ പേര് വിളിക്കുമെന്ന് ഞാൻ കരുതിയില്ല, അതിനാൽ ഒരു നിമിഷത്തേക്ക് മുഴുവനായി ഇരുട്ടായി തോന്നിയെന്നും യോങ് യൂങ് ജുങ്ങ് പറഞ്ഞു.

'മിനാരി' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് യു ജങ് യൂനിന് മികച്ച സഹ നടിക്കുള്ള ഓസ്കാർ ലഭിച്ചത്. നിരവധി കൊറിയന്‍ സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഇവര്‍ ആദ്യമായി അഭിനയിച്ച ഹോളിവുഡ് ചിത്രവുമാണ് മിനാരി. അഭിനയത്തോടുള്ള അഭിനിവേശം അത്രയ്ക്ക് തീവ്രമായിരുന്നു തനിക്കെന്നും അതിനാല്‍ അമേരിക്കയിലാണ് ചിത്രീകരണം എന്ന് പറഞ്ഞപ്പോള്‍ വാര്‍ധക്യസഹജമയുള്ള രോഗങ്ങളെ താന്‍ ഗൗനിച്ചില്ലെന്നും യാങ് യൂങ് ജുങ്ങ് പറയുന്നു. മിനാരിയിലെ സുഞ്ചാ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ യോങ് യൂങ് ജുങ്ങിന് ഗില്‍ഡ് പുരസ്‌കാരം, ബ്രിട്ടീഷ് അക്കാദമി പുരസ്‌കാരം തുടങ്ങി ഒട്ടനവധി അംഗീകാരങ്ങള്‍  നേടുകൊടുത്തു.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT