Film News

''അറിയാലോ അമ്മിണീടെ ഗൊണം, വീട്ടീകേറി അടിക്കും'', തല്ലിന്റെ പൂരവുമായി ഒരു തെക്കന്‍ തല്ല് കേസ്

മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരത്തിന് പിന്നാലെ ബിജു മേനോന്‍ നായകനാകുന്ന പുതിയ സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. നവാഗതനായ ശ്രീജിത് എന്‍ സംവിധാനം ചെയ്യുന്ന ''ഒരു തെക്കന്‍ തല്ല് കേസ്'' ആണ് ഓണം റിലീസായി എത്തുന്നത്. ജി.ആര്‍ ഇന്ദുഗോപന്റെ ''അമ്മിണിപ്പിള്ള വെട്ടുകേസ'' 'എന്ന രചനയാണ് ഒരു തെക്കന്‍ തല്ല് കേസ് എന്ന സിനിമയാകുന്നത്. ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റാണ് നിര്‍മ്മാണം. അമ്മിണിപ്പിള്ളയായി ബിജു മേനോനും പൊടിയന്‍ എന്ന നെഗറ്റീവ് ഷേഡുള്ള കഥാപാത്രമായി റോഷന്‍ മാത്യുവും എത്തുന്നു.

നിമിഷ സജയന്‍, പദ്മപ്രിയ എന്നിവരാണ് മറ്റ് പ്രധാന റോളുകളില്‍. മധു നീലകണ്ഠനാണ് ക്യാമറ. രാജേഷ് പിന്നാടനാണ് തിരക്കഥ. ജസ്റ്റിന്‍ വര്‍ഗീസ് സംഗീതവും മനോജ് കണ്ണോത്ത് എഡിറ്റിംഗും. ദിലീപ് നാഥ് പ്രൊഡക്ഷന്‍ ഡിസൈനര്‍. സമീറ സനീഷ് കോസ്റ്റിയൂം. തപസ് നായക് സൗണ്ട് ഡിസൈനും അന്‍വര്‍ അലി ഗാനരചനയും.

മലയാളത്തിലെ പുതുനിര സിനിമകളുടെ പരസ്യകലയില്‍ നിര്‍ണായക പങ്കുവഹിച്ച ഓള്‍ഡ്മങ്ക് ഡിസൈന്‍സിന്റെ സഹസ്ഥാപകനാണ് എന്‍.ശ്രീജിത്ത്. അയ്യപ്പനും കോശിയും എന്ന സിനിമയിലെ അയ്യപ്പന്‍ നായര്‍ എന്ന കഥാപാത്രത്തിന് ശേഷം മാസ് കഥാപാത്രമായി ബിജു മേനോന്‍ എത്തുന്നുവെന്ന പ്രത്യേതയും തല്ല് കേസിനുണ്ട്.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT