Film News

ഷാപ്പ് പശ്ചാത്തലം, മുഴുക്കുടിയൻ മുരളിയായി ജയസൂര്യ; ‘വെള്ള’ത്തിലെ പുതിയ ​ഗാനം പുറത്തിറങ്ങി

ജയസൂര്യ, പ്രജേഷ് സെൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 'വെള്ളം' എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ബി.കെ.ഹരിനാരായണന്റെ വരികൾക്ക് ബിജിപാലാണ് സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. 'ഒരു കുറി കണ്ട്' എന്ന് തുടങ്ങുന്ന ഗാനത്തിലൂടെ സിനിമാ പിന്നണി ​ഗാനരം​ഗത്തേയ്ക്ക് പുതിയ ​ഗായകനെ പരിചയപ്പെടുത്തുകയാണ് വെള്ളം ടീം. കണ്ണൂർ തളിപ്പറമ്പു സ്വദേശിയായ വിശ്വനാഥൻ ആണ് ​ഗാനം ആലപിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധനേടിയ അനന്യ എന്ന കൊച്ചു ​ഗായികയെ പരിചയപ്പെടുത്തിക്കൊണ്ടുളളതായിരുന്നു നേരത്തെ പുറത്തിറങ്ങിയ 'പുലരിയിലച്ഛന്റെ' എന്ന ഗാനവും. നിതീഷ് നടേരിയുടെ വരികൾക്ക് ബിജിപാൽ ആയിരുന്നു സം​ഗീതം.

കണ്ണൂരിലെ മുഴുക്കുടിയനായ മുരളി എന്ന വ്യക്തിയുടെ കഥയാണ് 'വെള്ളം' പറയുന്നത്. ഷാപ്പിന്റെ പശ്ചാത്തലത്തിലാണ് പുതിയ ഗാനം ചിത്രീകരിച്ചിരിക്കുന്നത്. പൂർണമായും സിങ്ക് സൗണ്ടിൽ ഒരുക്കിയിരിക്കുന്ന ‘വെള്ളം’ ഫ്രണ്ട്‍ലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസ്കുട്ടി മഠത്തിൽ, യദുകൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. സംയുക്തമേനോൻ, സ്നേഹ പാലിയേരി എന്നിവർ നായികമാരായി എത്തുന്നു. സിദ്ധിഖ്, ഇന്ദ്രൻസ്, ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, ജോണി ആന്റണി, ഇടവേള ബാബു, വെട്ടുകിളി പ്രകാശ്, നിർമൽ പാലാഴി, സന്തോഷ് കീഴാറ്റൂർ, ശിവദാസ് മട്ടന്നൂർ, ജിൻസ് ഭാസ്കർ, ബേബി ശ്രീലക്ഷ്മി എന്നിവർക്കൊപ്പം മുപ്പതോളം പുതുമുഖതാരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.

റോബി വർഗീസ് ആണ് ഛായാഗ്രാഹണം. എഡിറ്റിങ് - ബിജിത്ത് ബാല, കലാസംവിധാനം - അജയ് മാങ്ങാട്, കോസ്റ്റ്യൂം - അരവിന്ദ്.കെ.ആർ, സൗണ്ട് ഡിസൈൻ - അരുൺ വർമ്മ, മേക്കപ്പ് - ലിബിൻ മോഹനൻ, ത്രിൽസ് - മാഫിയ ശശി, കൊറിയോഗ്രഫി - സജ്ന നജാം, പ്രൊജക്ട് ഡിസൈൻ - ബാദുഷ, പ്രൊഡക്ഷൻ കൺട്രോളർ - സുധ‍ർമൻ വള്ളിക്കുന്ന്, ചീഫ് അസോ.ഡയറക്ടർ - ഗിരീഷ് മാരാർ, അസോ.ഡയറക്ടർ - ജിബിൻ ജോൺ, സ്റ്റിൽസ് - ലെബിസൺ ഗോപി, ഡിസൈൻ - താമിർ ഓ കെ

'Oru Kuri Kandu Naam' Video song from the movie 'Vellam'

കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ സെക്കന്‍ഡ് എഡിഷന്‍ ജനുവരിയില്‍

Fantasy Entertainer Loading; 'സർവ്വം മായ' റിലീസ് തിയതി പ്രഖ്യാപിച്ചു

'ദിൻജിത്തിന്റെയും ബാഹുലിന്റെയും സിനിമ' ഈ കാരണം മതിയല്ലോ 'എക്കോ' ചെയ്യുവാൻ: നരേൻ

വയനാട് പുനരധിവാസത്തിന് യൂത്ത് കോൺഗ്രസ് എത്ര പിരിച്ചു? വീട് എന്ന്? | Abin Varkey Interview

വിലായത്ത് ബുദ്ധയിൽ ഷമ്മി ചേട്ടന്റെ ഏറ്റവും മികച്ച പെർഫോമൻസ് ആയിരിക്കും: പൃഥ്വിരാജ്

SCROLL FOR NEXT