Film News

'വലയിൽപ്പെട്ടൊരു കിളിയുടെ കഥയിത്'; ഒരു കട്ടിൽ ഒരു മുറി പ്രമോ ​ഗാനം 'രുഗ്മാംഗദവിധി'

ഹക്കിം ഷാ, പ്രിയംവദ കൃഷ്ണൻ, പൂർണിമ ഇന്ദ്രജിത്ത് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ''ഒരു കട്ടിൽ ഒരു മുറി'' യിലെ 'രുഗ്മാംഗദവിധി"എന്ന പ്രമോ വീഡിയോ ഗാനം പുറത്തു വിട്ട് അണിയറ പ്രവർത്തകർ. റാപ്പർ ഫെജോ വരികളെഴുതി ആലപിച്ച ​ഗാനത്തിന്റെ സം​ഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് വർക്കിയാണ്. 'കിസ്മത്ത്', 'തൊട്ടപ്പൻ' എന്നീ സിനിമകള്‍ക്ക് ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു കട്ടിൽ ഒരു മുറി. ചിത്രം ഏപ്രിൽ 27ന് തിയറ്ററുകളിൽ എത്തും.

സപ്ത തരംഗ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്,വിക്രമാദിത്യൻ ഫിലിംസ് എന്നീ ബാനറുകളിൽ സപ്ത തരംഗ് ക്രിയേഷൻസ് സമീർ ചെമ്പയിൽ,രഘുനാഥ് പലേരി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഷമ്മി തിലകൻ, വിജയരാഘവൻ , ജാഫർ ഇടുക്കി, രഘുനാഥ് പലേരി , ജനാർദ്ദനൻ, ഗണപതി, സ്വാതിദാസ് പ്രഭു,പ്രശാന്ത് മുരളി , മനോഹരി ജോയ്, തുഷാര പിള്ള, വിജയകുമാർ പ്രഭാകരൻ, ഹരിശങ്കർ, രാജീവ് വി തോമസ്, ജിബിൻ ഗോപിനാഥ്, ഉണ്ണിരാജ, ദേവരാജൻ കോഴിക്കോട് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം എൽദോ ജോർജ്ജ് നിർവഹിക്കുന്നു. രഘുനാഥ് പലേരി തിരക്കഥ സംഭാഷണമെഴുതുന്നു. രഘുനാഥ് പലേരി, അൻവർ അലി എന്നിവർ എഴുതിയ വരികൾക്ക് അങ്കിത് മേനോൻ,വർക്കി എന്നിവർ സംഗീതം പകരുന്നു. രവി ജി,നാരായണി ഗോപൻ എന്നിവരാണ് ഗായകർ.

പശ്ചാത്തല സംഗീതം-വർക്കി.എഡിറ്റിങ്-മനോജ് സി എസ്,പ്രൊഡക്ഷൻ കൺട്രോളർ-ഏൽദോ സെൽവരാജ്,കലാസംവിധാനം- അരുൺ ജോസ്, മേക്കപ്പ്-അമൽ കുമാർ,കോസ്റ്റ്യൂം ഡിസൈൻ-നിസ്സാർ റഹ്മത്ത്,സൗണ്ട് ഡിസൈൻ-രംഗനാഥ് രവി, മിക്സിങ്-വിപിൻ. വി. നായർ,കാസ്റ്റിംഗ് ഡയറക്ടർ-ബിനോയ് നമ്പാല,സ്റ്റിൽസ്-ഷാജി നാഥൻ,സ്റ്റണ്ട്-കെവിൻ കുമാർ,പോസ്റ്റ് പ്രൊഡക്ഷൻ കോർഡിനേറ്റർ-അരുൺ ഉടുമ്പൻചോല, അഞ്ജു പീറ്റർ,ഡിഐ- ലിജു പ്രഭാകർ,വിഷ്വൽ എഫക്ട്-റിഡ്ജ് വിഎഫ്എക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഉണ്ണി സി, എ.കെ രജിലേഷ്,ഡിസൈൻസ്- തോട്ട് സ്റ്റേഷൻ

റസ്ലിങ് പശ്ചാത്തലത്തിലൊരുങ്ങിയ 'ചത്താപച്ച' തിയറ്ററുകളിലേക്ക്, 'കാമിയോ' സസ്പെന്‍സ് വിടാതെ സംവിധായകന്‍

ആൻഡ്രിയയുടെ ശബ്ദത്തിൽ ഒരു ഹർഷവർദ്ധൻ രാമേശ്വർ മാജിക്ക്; 'അനോമി' പുതിയ ഗാനം പുറത്ത്

മീഡിയയുടെ കയ്യടിയല്ല, മുമ്പിൽ കോടതി മാത്രം | Dr. Adeela Abdulla IAS Interview

'ചത്താ പച്ച'യിൽ ഒരു കാമിയോയുണ്ട്, അദ്ദേഹത്തിന്റെ ഓറ സെറ്റിൽ മുഴുവൻ ഫീൽ ചെയ്തിരുന്നു: ഇഷാൻ ഷൗക്കത്ത്

വരുന്നു നിവിന്റെ ത്രില്ലർ ചിത്രം; 'ബേബി ഗേൾ' ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു

SCROLL FOR NEXT