Film News

ഇത് ഉൻ വീട്, ഉൻ മുറി, ഇന്ത കട്ടിൽ മട്ടും എനത്; 'ഒരു കട്ടിൽ ഒരു മുറി' ടീസർ

'കിസ്മത്ത്', 'തൊട്ടപ്പൻ' എന്നീ സിനിമകള്‍ക്ക് ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ''ഒരു കട്ടിൽ ഒരു മുറി'' എന്ന ചിത്രത്തിന്റെ ടീസർ പുറത്തു വിട്ട് അണിയറ പ്രവർത്തകർ. ഹക്കിം ഷാ, പ്രിയംവദ കൃഷ്ണൻ, പൂർണിമ ഇന്ദ്രജിത്ത് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന സ്ത്രീയും അതിന്റെ ഉടമസ്ഥയും തമ്മിലുള്ള സംഭാഷണവും ഒപ്പം ഒരു കട്ടിലുമാണ് ടീസറിൽ കാണാൻ സാധിക്കുക. സപ്ത തരംഗ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്,വിക്രമാദിത്യൻ ഫിലിംസ് എന്നീ ബാനറുകളിൽ സപ്ത തരംഗ് ക്രിയേഷൻസ് സമീർ ചെമ്പയിൽ,രഘുനാഥ് പലേരി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ഷമ്മി തിലകൻ, വിജയരാഘവൻ , ജാഫർ ഇടുക്കി, രഘുനാഥ് പലേരി , ജനാർദ്ദനൻ, ഗണപതി, സ്വാതിദാസ് പ്രഭു,പ്രശാന്ത് മുരളി , മനോഹരി ജോയ്, തുഷാര പിള്ള, വിജയകുമാർ പ്രഭാകരൻ, ഹരിശങ്കർ, രാജീവ് വി തോമസ്, ജിബിൻ ഗോപിനാഥ്, ഉണ്ണിരാജ, ദേവരാജൻ കോഴിക്കോട് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം എൽദോ ജോർജ്ജ് നിർവഹിക്കുന്നു. രഘുനാഥ് പലേരി തിരക്കഥ സംഭാഷണമെഴുതുന്നു. രഘുനാഥ് പലേരി, അൻവർ അലി എന്നിവർ എഴുതിയ വരികൾക്ക് അങ്കിത് മേനോൻ,വർക്കി എന്നിവർ സംഗീതം പകരുന്നു. രവി ജി,നാരായണി ഗോപൻ എന്നിവരാണ് ഗായകർ.

പശ്ചാത്തല സംഗീതം-വർക്കി.എഡിറ്റിങ്-മനോജ് സി എസ്,പ്രൊഡക്ഷൻ കൺട്രോളർ-ഏൽദോ സെൽവരാജ്,കലാസംവിധാനം- അരുൺ ജോസ്, മേക്കപ്പ്-അമൽ കുമാർ,കോസ്റ്റ്യൂം ഡിസൈൻ-നിസ്സാർ റഹ്മത്ത്,സൗണ്ട് ഡിസൈൻ-രംഗനാഥ് രവി, മിക്സിങ്-വിപിൻ. വി. നായർ,കാസ്റ്റിംഗ് ഡയറക്ടർ-ബിനോയ് നമ്പാല,സ്റ്റിൽസ്-ഷാജി നാഥൻ,സ്റ്റണ്ട്-കെവിൻ കുമാർ,പോസ്റ്റ് പ്രൊഡക്ഷൻ കോർഡിനേറ്റർ-അരുൺ ഉടുമ്പൻചോല, അഞ്ജു പീറ്റർ,ഡിഐ- ലിജു പ്രഭാകർ,വിഷ്വൽ എഫക്ട്-റിഡ്ജ് വിഎഫ്എക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഉണ്ണി സി, എ.കെ രജിലേഷ്,ഡിസൈൻസ്- തോട്ട് സ്റ്റേഷൻ

ഒരു കലക്ക് കലക്കാൻ ജസ്റ്റിൻ ചേട്ടൻ വരുന്നു; 'ബെത്‌ലഹേം കുടുംബ യൂണിറ്റ്‌' അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു

ലാൽ സാറിനൊപ്പം ചെയ്യുന്നത് കോമഡി- ആക്ഷൻ ത്രില്ലർ: അനൂപ് സത്യൻ അഭിമുഖം

നീലക്കണ്ണകളുള്ളൊരു വെൺ മേഘ പക്ഷി; 'ലോ ആന്‍ഡ് ഓര്‍ഡറി'ലെ ഗാനമെത്തി

50 സ്ക്രീനുകൾ, കേരളത്തിലെ ഏറ്റവും വലിയ തിയറ്റർ ഗ്രൂപ്പായി മാജിക് ഫ്രെയിംസ്

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

SCROLL FOR NEXT