Film News

രതീഷ് ബാലകൃഷ്ണ പൊതുവാൾ രചിച്ച 'ഞാൻ ആൽക്കലി'; 'ഒരു ദുരൂഹ സാഹചര്യത്തിൽ' ആദ്യഗാനമെത്തി

"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം കുഞ്ചാക്കോ ബോബൻ- രതീഷ് ബാലകൃഷ്ണ പൊതുവാൾ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമായ "ഒരു ദുരൂഹ സാഹചര്യത്തിൽ " എന്ന ചിത്രത്തിന്റെ പുതിയ ഗാനമെത്തി. 'ഞാൻ ആൽക്കലി' എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ഡോൺ വിൻസന്റ് സങ്കേതം നൽകിയിരിക്കുന്ന ഗാനത്തിന് വരികൾ ഒരുക്കിയിരിക്കുന്നത് രതീഷ് ബാലകൃഷ്ണ പൊതുവാൾ തന്നെയാണ്. കപിൽ കപിലനും നേഹ നായരും ചേർന്നാണ് ഗാനം പാടിയിരിക്കുന്നത്.

മാജിക് ഫ്രെയിംസും ഉദയപിക്ചേഴ്സും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഒരു ദുരൂഹ സാഹചര്യത്തിൽ. രണ്ട് കാലഘട്ടത്തിലെ വമ്പൻമാരായ പ്രൊഡക്ഷൻ കമ്പനികളുടെ ഒരുമിക്കൽ കൂടിയാണിത്. ലിസ്റ്റിൻ സ്റ്റീഫനൊപ്പം കുഞ്ചാക്കോ ബോബനും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളിയാണ്.

കുഞ്ചക്കോ ബോബനൊപ്പം ദിലീഷ് പോത്തൻ, സജിൻ ഗോപു, ചിദംബരം,സുധീഷ്, ജാഫർ ഇടുക്കി, രാജേഷ് മാധവ്, ഷാഹി കബീർ, കുഞ്ഞികൃഷ്ണൻ മാഷ്, ശരണ്യ രാമചന്ദ്രൻ, പൂജ മോഹൻരാജ് എന്നിവർക്കൊപ്പം സംവിധായകൻ രതീഷ് പൊതുവാളിന്റെ ഭാര്യ ദിവ്യ രതീഷ് പൊതുവാളും പ്രധാന വേഷം ചെയ്യുന്നു.

ചിത്രത്തിന്റെ കൊ പ്രൊഡ്യുസർ ജസ്റ്റിൻ സ്റ്റീഫൻ. ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ.പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യശോധരൻ. ക്യാമറ അർജുൻ സേതു. എഡിറ്റർ മനോജ് കണ്ണോത്ത്. സംഗീതം ഡോൺ വിൻസന്റ്. ആർട്ട് ഇന്ദുലാൽ കാവീദ്. സൗണ്ട് ഡിസൈൻ ശ്രീജിത്ത് ശ്രീനിവാസൻ. സൗണ്ട് മിക്സിങ് വിപിൻ നായർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ പി തോമസ്. മേക്കപ്പ് റോണെക്സ് സേവ്യർ. കോസ്റ്റ്യൂം മെൽവി ജെ. പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വർ.

ചീഫ് അസോസിയേറ്റ് ഡയറക്ടർ അജിത്ത് വേലായുധൻ. സ്റ്റണ്ട് സ് വിക്കി നന്ദഗോപാൽ. അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ് ബബിൻ ബാബു. പി ആർ ഓ - മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് പ്രേംലാൽ പട്ടാഴി.മാർക്കറ്റിംഗ് ആഷിഫ് അലി, സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്. ഡിജിറ്റൽ പ്രൊമോഷൻസ് മാർട്ടിൻ ജോർജ്. അഡ്വർടൈസിംഗ് ബ്രിങ് ഫോർത്ത്. ഡിസൈൻസ് യെല്ലോ ടൂത്ത്സ് .വിതരണം മാജിക് ഫ്രെയിംസ് റിലീസ്.

ഡർബിയിലെ ആദ്യ കാസ്റ്റിങ് അമീന്റേത്: സംവിധായകൻ സജിൽ മമ്പാട്

നിവിന്റെ പടമല്ലേ, വില്ലൻ വേഷം ഉണ്ടെങ്കിൽ വിളിക്കണേ എന്ന് ഷറഫുദ്ദീൻ പറഞ്ഞു: ബി.ഉണ്ണികൃഷ്ണൻ

കെഎസ്എഫ്ഇ; പ്രവര്‍ത്തന നേട്ടങ്ങളുടെ അഞ്ച് വര്‍ഷങ്ങള്‍

എൻഎസ്എസ് ക്യാംപിലെ ലവ് സ്റ്റോറി; 'പ്രേംപാറ്റ'ക്ക് തുടക്കം

പ്രധാനമന്ത്രിയുമായി കൂടികാഴ്ച നടത്തി എം എ യൂസഫലി, ഗൾഫ് വിപണിയിലെ ഭക്ഷ്യലഭ്യത ഉറപ്പാക്കാൻ പിന്തുണ വാഗ്ദാനം ചെയ്ത് നരേന്ദ്രമോദി

SCROLL FOR NEXT