Film News

'ഒപ്പീസിലൂടെ ദീക്ഷിത് ഷെട്ടി മലയാളത്തിലേക്ക്' ; ഷൈൻ ടോം ചാക്കോ, ദർശന എസ്. നായർ ചിത്രത്തിന് തുടക്കമായി

ഷൈൻ ടോം ചാക്കോ, ദർശന എസ്. നായർ, കന്നഡ നടൻ ദീക്ഷിത് ഷെട്ടി എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ഒപ്പീസ് എന്ന ചിത്രത്തിന് തുടക്കമായി. ദിയ, ദസറ തുടങ്ങിയ സിനിമകളിൽ അഭിനയിച്ച ദീക്ഷിത് ഷെട്ടിയുടെ ആദ്യ മലയാള സിനിമയാണിത്. കഴിഞ്ഞ പതിനെട്ട് വർഷമായി ബോളിവുഡ് സിനിമകളിലും പരസ്യചിത്രങ്ങളിലും പ്രവർത്തിച്ചു പരിചയമുള്ള സംവിധായകനായ സോജൻ ജോസഫ് ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. പ്രദ്യുമ്ന കൊല്ലേ​ഗലിന്റെ ആകർഷൺ എന്റർടെയ്ൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ചിത്രം നിർമിക്കുന്നത്.

ഇന്ദ്രൻസ്, ലെന, ജോ ജോൺ ചാക്കോ, ജോയ് മാത്യ, പ്രമോദ് വെളിയനാട്, ബൈജു എഴുപുന്ന,അനുപ് ചന്ദ്രൻ, സഞ്ജയ് സിം​ഗ്, നിധീഷ് പെരുവണ്ണാൻ ,കോബ്രാ രാജേഷ്, ജൂബി.പി.ദേവ് , രാജേഷ് കേശവ്, നിവിൻ അ​ഗസ്റ്റിൻ, അൻവർ, ശ്രയാ രമേഷ്, വിജയൻ നായർ, മജീഷ് എബ്രഹാം, പ്രകാശ് നാരായണൻ, സജിതാ മഠത്തിൽ, വിനോദ് കുറുപ്പ്, ജീമോൻ, ജീജാ സുരേന്ദ്രൻ, ആൻ്റണി ചമ്പക്കുളം തുടങ്ങിയവരും സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സന്തോഷ് തുണ്ടിയിൽ ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. സം​ഗീത സംവിധാനം എം. ജയചന്ദ്രൻ. പുഷ്പ തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തനായ റിയൽ സതീഷ് ആണ് ഈ ചിത്രത്തിലെ സംഘടനം ഒരുക്കിയിരിക്കുന്നത്. എഡിറ്റർ ശ്യാം ശശീധരൻ, രചന ബി.കെ ഹരിനാരായണൻ. കോറിയോ​ഗ്രാഫി- വിഷ്ണു ദേവ, കോസ്റ്റ്യൂം- കുമാർ എടപ്പാൾ, കലാസംവിധാനം- അരുൺ ജോസ്, മേക്കപ്പ്- മനു മോഹൻ, എക്സികുട്ടീവ് പ്രൊഡ്യൂസർ- എൽദോസ് ശെൽവരാജ്, കോഡിനേറ്റർ- സുനിൽമോൻ, പിആർഒ- വാഴൂർ ജോസ്, പിആർ സ്ട്രാറ്റജി& മാർക്കറ്റിം​ഗ്- കണ്ടന്റ് ഫാക്ടറി മീഡിയ. ചിത്രത്തിന്റെ ചിത്രീകരണം ജനുവരി ആദ്യവാരം ആരംഭിക്കും.

വിജയ് സര്‍ക്കാരിന്റെ തായ്മാമന്‍ തങ്കമോതിരം പദ്ധതിയില്‍ 755 കോടിയുടെ കരാര്‍ ജോയ് ആലുക്കാസിന്

തമിഴ്‌നാടിന്റെ 'തായ് മാമന്‍ തങ്ക മോതിരം' പദ്ധതി; സ്വര്‍ണ്ണ മോതിരങ്ങള്‍ വിതരണം ചെയ്യാനുള്ള കരാര്‍ കല്യാണ്‍ ജൂവലേഴ്‌സിന്

റോക്കിങ് സ്റ്റാര്‍ യഷിനൊപ്പം ഗീതു മോഹന്‍ദാസ്; 'ടോക്‌സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍അപ്‌സ്' തിരുവോണത്തിന് തിയറ്ററുകളില്‍

സ്ട്രൈക്കറില്ലാത്ത ബാഴ്‌സ; എതിരാളികൾക്ക് പിടികൊടുക്കാത്ത തന്ത്രം

'ഞാനില്ല, ഞാനില്ലിനി നിന്‍.... ലോ ആന്റ് ഓര്‍ഡറിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്

SCROLL FOR NEXT