Film News

ഓപ്പറേഷൻ ജാവ ഗംഭീരമല്ല അതി ഗംഭീരം; തരുൺ മൂർത്തി വരവറിയിച്ചിരിക്കുന്നു; സംവിധായകൻ അജയ് വാസുദേവ്

സൈബർ സെൽ പ്രമേയമായ ഓപ്പറേഷൻ ജാവ അതി ഗംഭീര സിനിമയാണെന്ന് സംവിധായകൻ അജയ് വാസുദേവ്. ഒരു നിമിഷം പോലും ബോർ അടിക്കാതെ ആദ്യാവസാനം പ്രേക്ഷകനെ പിടിച്ചിരുത്താൻ പോന്നതെല്ലാം ചിത്രത്തിൽ ഉണ്ടെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെ അദ്ദേഹം പറഞ്ഞു. ശക്തമായ തിരക്കഥയും അതി ഗംഭീര മേക്കിങ്ങും കൊണ്ട് സിനിമയുടെ സംവിധായകനായ തരുൺ മൂർത്തി തന്റെ വരവറിയിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മമ്മൂട്ടി നായകനായ ഷൈലോക്ക് ആണ് അജയ് വാസുദേവന്റെ ശ്രദ്ധേയ ചിത്രം.

അജയ് വാസുദേവന്റെ കുറിപ്പ്

6 വർഷങ്ങൾക്ക് ശേഷം ഷേണായിസിൽ ഒരു സിനിമക്ക് പോകുന്നു എന്നതായിരുന്നു ഇന്നലത്തെ സന്തോഷം,പക്ഷെ സിനിമ കണ്ടു കഴിഞ്ഞപ്പോൾ സന്തോഷം ഇരട്ടി ആയി...

ഓപ്പറേഷൻ ജാവ ഗംഭീരം എന്നല്ല അതി ഗംഭീരം

ശക്തമായ തിരക്കഥയും അതി ഗംഭീര മേക്കിങ്ങും കൊണ്ട് തരുൺ മൂർത്തി എന്ന നവാഗതൻ തന്റെ വരവറിയിച്ചിരിക്കുന്നു.

ഒരു നിമിഷം പോലും ബോർ അടിക്കാതെ ആദ്യാവസാനം പ്രേക്ഷകനെ പിടിച്ചിരുത്താൻ പോന്നതെല്ലാം ചിത്രത്തിൽ ഉണ്ട്.

Background score ചെയ്ത ജെക്സ് ബിജോയ്‌ , സിനിമോട്ടോഗ്രാഫി ചെയ്ത ഫൈസ് സിദ്ദിഖ്, എഡിറ്റിംഗ് നിർവഹിച്ച നിഷാദ് യുസുഫ് തുടങ്ങി എല്ലാ ടെക്‌നിഷ്യന്മാരും ഒരു സീനിൽ പോലും വന്നുപോകുന്ന അഭിനേതാക്കളും നായകന്മാരായ ലുക്കുമാനും ബാലു വർഗീസും പ്രശാന്ത്, ഇർഷാദ്, ബിനു പപ്പൻ, രണ്ട് സീനിൽ ആണെങ്കിൽ പോലും സുഹൃത്ത് കൂടിയായ ജെയ്‌സ് ജോസും കുറച്ചു സമയം കൊണ്ട് ഒരുപാട് ചിന്തിപ്പിച്ച വിനായകൻ, ഷൈൻ ടോം ചാക്കോ എല്ലാവരും തകർത്തു...

എല്ലാവരുടെയും പരമാവധി പ്രകടനം പുറത്ത് കൊണ്ടുവരാൻ സംവിധായാകൻ ശ്രമിച്ചിട്ടുണ്ട് അതിൽ വിജയിക്കുകയും ചെയ്തു.

Cyber cell എന്നാൽ എന്താണ് എന്നും അവരുടെ ജോലി എന്താണെന്നും മനസ്സിലാക്കി തന്ന

തരുൺ മൂർത്തിക്കും ടീം ഓപ്പറേഷൻ ജാവക്കും എല്ലാ വിധ ആശംസകളും...

ഇനിയും മനോഹരമായ സിനിമകൾ ഒരുക്കാൻ ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

NB- തരുണിനും ടീമിനും എല്ലാ സപ്പോർട്ടും നൽകി ഈ ചിത്രം നിർമിച്ച പ്രൊഡ്യൂസർക്ക് ബിഗ് സല്യൂട്ട്

വിനായകന്‍, ഷൈന്‍ ടോം ചാക്കോ, ലുക്ക്മാന്‍, ബിനു പപ്പു, ഇര്‍ഷാദ് അലി, പ്രശാന്ത് അലക്‌സാണ്ടര്‍, ദീപക് വിജയന്‍,പി ബാലചന്ദ്രന്‍, ധന്യ അനന്യ,മമിത ബൈജു, മാത്യൂസ് തോമസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ഓപ്പറേഷന്‍ ജാവ ' ഒരു റോ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ്. കേരളത്തിലും തമിഴ്‌നാട്ടിലും നടന്ന സുപ്രധാനമായ പല കേസുകളെയും അടിസ്ഥാനമാക്കി ഒരു വര്‍ഷക്കാലത്തോളം നീണ്ട റിസേര്‍ച്ചകള്‍ക്കൊടുവിലാണ് ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത്. കേരള പോലീസിന്റെ കുറ്റാന്വേഷണ രീതികളും കുറ്റവാളികളെ ഫ്രെയിം ചെയ്യുന്ന നടപടികളുമാന് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്.

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

SCROLL FOR NEXT