Film News

കരിങ്കൊടിക്ക് നടുവിൽ മുഖ്യമന്ത്രി കടക്കൽ ചന്ദ്രൻ

മമ്മൂട്ടി മുഖ്യമന്ത്രിയായി എത്തുന്ന വൺ സിനിമയുടെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കുന്നവരുടെ മുന്നിലൂടെ നെ‍ഞ്ചും വിരിച്ചു നടന്നുപോകുന്ന മമ്മൂട്ടിയാണ് പോസ്റ്ററിന്റെ ഹൈലൈറ്റ് . സിനിമയുടെ ടീസറിന് വൻ സ്വീകാര്യതയായിരുന്നു ആരാധകരിൽ നിന്നും ലഭിച്ചത്. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ വോട്ട് ചെയ്യാന്‍ കിട്ടുന്ന ഒരു ദിവസം, നിര്‍ഭാഗ്യവശാല്‍ നമ്മുടെ രാജ്യത്ത് ഡെമോക്രസിയെന്ന വാക്കിന്റെ അര്‍ത്ഥം അതാണ്, എന്ന ഡയലോഗ് ഉള്‍ക്കൊള്ളിച്ചായിരുന്നു സിനിമയുടെ ടീസർ. ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന സ്പൂഫ് സംവിധാനം ചെയ്ത സന്തോഷ് വിശ്വനാഥിന്റെ രണ്ടാമത്തെ സിനിമയാണ് ‘വണ്‍’. ബോബി-സഞ്ജയ് ആണ് തിരക്കഥ.

കടക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രത്തിന് മറ്റൊരു രാഷ്ട്രീയനേതാവുമായും സാമ്യമുണ്ടാകരുതെന്ന് മമ്മൂട്ടിക്ക് നിര്‍ബന്ധമുണ്ടായിരുന്നുവെന്നും, കഥാപാത്രത്തിന്റെ ലുക്ക് കണ്ടെത്തിയത് മമ്മൂട്ടിയായിരുന്നുവെന്നും സംവിധായകന്‍ സന്തോഷ് വിശ്വനാഥ് പറഞ്ഞിരുന്നു.ഇച്ചായിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീലക്ഷ്മിയാണ് നിര്‍മ്മാണം. വൈദി സോമസുന്ദരം ക്യാമറയും, ഗോപിസുന്ദര്‍ സംഗീത സംവിധാനവും, രംഗനാഥ് രവി സൗണ്ട് ഡിസൈനും.

ജോജു ജോര്‍ജ്ജ്, നിമിഷ സജയന്‍, മധു, മുരളി ഗോപി, അലന്‍സിയര്‍, രഞ്ജിത് ബാലകൃഷ്ണന്‍, ബാലചന്ദ്രമേനോന്, സിദ്ദീഖ്, സുരേഷ് കൃഷ്ണ, സലിംകുമാര്‍, തോമസ് മാത്യു എന്നിവരും ചിത്രത്തിലുണ്ട്.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT