Film News

'ഹെയ്‌സന്‍ബര്‍ഗല്ല, ഒറിജിനല്‍ മമ്മൂട്ടി തന്നെ'; പ്രീസ്റ്റ് പോസ്റ്റര്‍ കോപ്പിയടി പ്രചരണം പൊളിച്ച് ഓള്‍ഡ്‌മോങ്ക്‌സ്

മമ്മൂട്ടിയും മഞ്ജുവാര്യരും ഒന്നിക്കുന്ന ചിത്രം പ്രീസ്റ്റിന്റെ പോസ്റ്റര്‍ കോപ്പിയടിച്ചതെന്ന പ്രചരണത്തിന് മറുപടിയുമായി ഓള്‍ഡ്‌മോങ്ക്‌സ്. കഴിഞ്ഞ ദിവസം പുറത്തുവന്ന പ്രീസ്റ്റിന്റെ പോസ്റ്റര്‍ ആവേശത്തോടെയായിരുന്നു ആരാധകര്‍ ഏറ്റെടുത്തത്. വ്യത്യസ്തത നിറഞ്ഞ മമ്മൂട്ടിയുടെ ലുക്ക് ആയിരുന്നു പോസ്റ്ററിന്റെ ആകര്‍ഷണം.

ഇതിന് പിന്നാലെയാണ് 'പ്രീസ്റ്റി'ന്റേതിന്' സമാനമായി അമേരിക്കന്‍ ടെലിവിഷന്‍ സീരീസായ ബ്രേക്കിങ് ബാഡിന്റെ എഡിറ്റ് ചെയ്ത പോസ്റ്റര്‍ സമൂഹമാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ടത്. ഇതോടെ ഇതിലേതാണ് ഒറിജിനല്‍ എന്ന ചര്‍ച്ചയും സജീവമായി.

പോസ്റ്റര്‍ കോപ്പിയടിയാണോ എന്ന ചര്‍ച്ചകള്‍ക്ക് തെളിവടക്കം മറുപടിയുമായാണ് പ്രീസ്റ്റിന്റെ പോസ്റ്റര്‍ തയ്യാറാക്കിയ ഓള്‍ഡ് മോങ്ക്‌സ് രംഗത്തെത്തിയത്. ഒറിജിനല്‍ പോസ്റ്ററും, ലൊക്കേഷന്‍ സ്റ്റില്ലും, വ്യാജപ്രചരണത്തിന് ഉപയോഗിക്കുന്ന പോസ്റ്ററും പങ്കുവെച്ച് ഓള്‍ഡ്‌മോങ്ക്‌സ് കുറിച്ചതിങ്ങനെ, 'ആദ്യത്തേത് ലൊക്കേഷന്‍ സ്റ്റില്‍. രണ്ടാമത്തേത് ഓള്‍ഡ്‌മോങ്ക്‌സ് പ്രീസ്റ്റിനു വേണ്ടി ചെയ്ത പോസ്റ്റര്‍. മൂന്നാമത്തേത് ഞങ്ങളെക്കാള്‍ കഷ്ടപ്പെട്ട് മറ്റാരോ ചെയ്ത തലവെട്ടി പോസ്റ്റര്‍. കഥ തിരിച്ചാണ് പ്രചരിപ്പിക്കപ്പെടുന്നത് എന്ന് പറയേണ്ടതില്ലല്ലോ. അപരന്മാര്‍ക്ക് പ്രണാമം.'

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നവാഗതനായ ജോഫിന്‍ ടി ചാക്കോ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ദ പ്രീസ്റ്റ് ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ്. മമ്മൂട്ടിക്കും മഞ്ജു വാര്യര്‍ക്കും ഒപ്പം വലിയ താര നിരയാണ് ചിത്രത്തില്‍ ഒന്നിക്കുന്നത്. ആന്റോ ജോസഫും ബി ഉണ്ണിക്കൃഷ്ണനും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ശ്യാം മേനോനും ദീപു പ്രദീപുമാണ് തിരക്കഥ. രാഹുല്‍ രാജ് സംഗീത സംവിധാനം.

Oldmonks About The Priest Movie Poster

'ബൾട്ടി' പോസ്റ്ററുകൾ വലിച്ചു കീറുന്നു, എന്തുകൊണ്ട് ഷെയ്ൻ നിഗം ഇത്രമേൽ ടാർഗറ്റ് ചെയ്യപ്പെടുന്നു?: സന്തോഷ് ടി കുരുവിള

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന പാക്കേജായിരിക്കും 'നൈറ്റ് റൈഡേഴ്‌സ്'; നൗഫൽ അബ്ദുള്ള

'കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നത് കണ്ടാണ് പലസ്തീൻ വിഷയത്തിൽ പ്രതികരിച്ചത്, അപ്പോഴും എന്റെ മതമാണ് പലരും കാണുന്നത്'; ഷെയ്ൻ നിഗം

ബോക്സ് ഓഫീസിൽ കൊടുങ്കാറ്റിന് തുടക്കമായി; കാന്താര ചാപ്റ്റർ 1 ആദ്യദിനം നേടിയത് 60 കോടി

NSS ക്യാമ്പിൻ്റെ പശ്ചാത്തലത്തിൽ പ്രേംപാറ്റ; ലിജീഷ് കുമാറിന്റെ തിരക്കഥയിൽ ആമിർ പള്ളിക്കലിന്റെ മൂന്നാമത്തെ ചിത്രം

SCROLL FOR NEXT