Film News

'നൈറ്റ് റൈഡേഴ്‌സ്' സോങ്‌സ് ഒന്നുകൂടി ശ്രദ്ധിച്ചു കാണൂ, അതിൽ കഥയുടെ ചില സൂചനകൾ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്: നൗഫൽ അബ്ദുള്ള

സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്' എന്ന് സംവിധായകൻ നൗഫൽ അബ്ദുള്ള. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പ്രൊമോ ഗാനങ്ങൾ ശ്രദ്ധിച്ചാൽ അതിൽ കഥയുടെ പല സൂചനകളും താൻ ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്യു സ്റ്റുഡിയോയോട് പ്രതികരിക്കുകയായിരുന്നു നൗഫൽ അബ്‌ദുള്ള.

'മ്യൂസിക്കിനും സൗണ്ടിനും ഏറെ പ്രാധാന്യമുള്ള സിനിമയാണിത്. യാക്‌സൻ ഗാരി പെരേരയും നേഹ എസ്സും ആണ് സിനിമയുടെ മ്യൂസിക് ചെയ്തിരിക്കുന്നത്. സിനിമയുടെ കഥയുമായി ചേർന്ന് നിൽക്കുന്ന ഗാനങ്ങളാണ് ഇതിലുള്ളത്. ഇപ്പോൾ പുറത്തിറങ്ങിയ ഗാനങ്ങൾ ശ്രദ്ധിച്ച് കേട്ടാൽ സിനിമയുടെ കഥയുടെ സൂചനകൾ അതിൽ ഒളിപ്പിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കാം,' നൗഫൽ അബ്ദുള്ള പറഞ്ഞു.

അതേസമയം നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ് ഈ മാസം 24 ന് റിലീസിന് ഒരുങ്ങുകയാണ്. മാത്യു തോമസ് നായകനാകുന്ന ചിത്രത്തിൽ മീനാക്ഷി ഉണ്ണികൃഷ്ണന്‍, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷന്‍ ഷാനവാസ് (ആവേശം ഫെയിം), ശരത് സഭ, മെറിന്‍ ഫിലിപ്പ്, സിനില്‍ സൈനുദ്ദീന്‍, നൗഷാദ് അലി, നസീര്‍ സംക്രാന്തി, ചൈത്ര പ്രവീണ്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എ ആന്‍ഡ് എച്ച് എസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അബ്ബാസ് തിരുനാവായ, സജിന്‍ അലി, ദിപന്‍ പട്ടേല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ‘പ്രണയവിലാസം’ എന്ന ചിത്രത്തിന്റെ എഴുത്തുകാരായ ജ്യോതിഷ് എം, സുനു എ വി എന്നിവരാണ് ഈ ചിത്രം രചിച്ചിരിക്കുന്നത്.

വിമല്‍ ടി.കെ, കപില്‍ ജാവേരി, ഗുര്‍മീത് സിങ് എന്നിവരാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണം. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - ബിജേഷ് താമി, ഛായാഗ്രഹണം- അഭിലാഷ് ശങ്കര്‍, എഡിറ്റര്‍- നൗഫല്‍ അബ്ദുള്ള, മ്യൂസിക്- യാക്‌സന്‍ ഗാരി പെരേര, നേഹ എസ്. നായര്‍, സംഘട്ടനം- കലൈ കിങ്സ്റ്റന്‍, സൗണ്ട് ഡിസൈന്‍- വിക്കി, ഫൈനല്‍ മിക്‌സ്- എം.ആര്‍. രാജാകൃഷ്ണന്‍, വസ്ത്രാലങ്കാരം- മെല്‍വി ജെ, വിഎഫ്എക്‌സ്- പിക്‌റ്റോറിയല്‍ എഫ്എക്‌സ്, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, ആര്‍ട്ട് ഡയറക്റ്റര്‍- നവാബ് അബ്ദുള്ള, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- ഫിലിപ്പ് ഫ്രാന്‍സിസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഡേവിസണ്‍ സി.ജെ, പിആർഒ - പ്രതീഷ് ശേഖർ, പി ആർ & മാർക്കറ്റിംഗ് - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

പര്‍ദക്കുള്ളിലെ ഫെമിനിച്ചി

ക്രിസ്മസിന് 'പക്കാ നിവിൻ പോളി പടം' ലോഡിങ്; ചിരിയുണർത്തി 'സർവ്വം മായ' ടീസർ

Never Seen Before Pepe Loading... കാട്ടാളൻ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു

പുഴു കണ്ടപ്പോൾ മുതൽ റത്തീനയുടെ വലിയ ഫാൻ, കൂടെ വർക്ക് ചെയ്യാൻ ആഗ്രഹിച്ചിരുന്നു: സൗബിൻ

'ചത്താ പച്ച' വിതരണം ഏറ്റെടുത്ത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്

SCROLL FOR NEXT