Nizhal Malayalam Movie
Nizhal Malayalam Movie 
Film News

ഒ.ടി.ടിയല്ല തിയറ്ററുകളിലേക്ക് നിഴല്‍, നയന്‍താരയും കുഞ്ചാക്കോ ബോബനും

സൂപ്പര്‍താരം നയന്‍താരയും,കുഞ്ചാക്കോ ബോബനും ഒന്നിച്ചെത്തുന്ന 'നിഴല്‍' തിയറ്ററുകളിലേക്ക്. രാജ്യാന്തര പുരസ്‌കാരങ്ങളും സംസ്ഥാന പുരസ്‌കാരവും നേടിയ ചിത്രസംയോജകന്‍ അപ്പു എന്‍. ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നിഴല്‍'. ത്രില്ലര്‍ ഗണത്തിലുള്ള നിഴല്‍ ആന്റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്റ്പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്റോ ജോസഫ്, അഭിജിത്ത് എം പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

തിരക്കഥ ഒരുക്കുന്നത് എസ്. സഞ്ജീവാണ്. കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിവരെ കൂടാതെ മാസ്റ്റര്‍ ഇസിന്‍ ഹാഷ്, സൈജു കുറുപ്പ്, വിനോദ് കോവൂര്‍, ഡോ. റോണി, അനീഷ് ഗോപാല്‍, സിയാദ് യദു, സാദിക്ക്, ദിവ്യപ്രഭ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ഛായാഗ്രഹണം ദീപക് ഡി മേനോന്‍. സംഗീതം സൂരജ് എസ് കുറുപ്പ്. സംവിധായകനൊപ്പം അരുണ്‍ലാല്‍ എസ്.പിയും ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്.

Nizhal Malayalam Movie

വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യര്‍.അഭിഷേക് എസ് ഭട്ടതിരി സൗണ്ട് ഡിസൈനിംഗ്, നാരായണ ഭട്ടതിരി ടൈറ്റില്‍ ഡിസൈന്‍, മേക്കപ്പ് റോണക്‌സ് സേവ്യര്‍.പ്രൊഡക്ഷന്‍ ഡിസൈന്‍ സുഭാഷ് കരുണ്‍, ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്സണ്‍ പൊഡുത്താസ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് രാജീവ് പെരുമ്പാവൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഉമേഷ് രാധാകൃഷ്ണന്‍

ത്രില്ലര്‍ സ്വഭാവമുള്ള ചിത്രമായിരിക്കും നിഴല്‍ എന്ന് സംവിധായകന്‍ അപ്പു ഭട്ടതിരി ദ ക്യു'വിനോട് പറഞ്ഞിരുന്നുഫസ്റ്റ് ക്ലാസ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് ജോണ്‍ ബേബി എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ അവസാനഘട്ടത്തിലാണ്.

ഫഹദ് ഫാസില്‍ നായകനായ ഇരുള്‍ പൂര്‍ത്തിയാക്കിയ ശേഷം ആന്റോ ജോസഫ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് നിഴല്‍.

ഫസ്റ്റ് ക്ലാസ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് ജോണ്‍ ബേബി എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത്.

രജനികാന്ത് നായകനായ അണ്ണാത്തെ, വിഗ്നേഷ് ശിവനൊപ്പം നിര്‍മ്മിക്കുന്ന നെട്രിക്കണ്‍, വിഗ്നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന കാതുവാക്കുള രണ്ടു കാതല്‍ എന്നിവയാണ് നയന്‍താരയുടെ പുറത്തിറങ്ങാനുള്ള സിനിമകള്‍. മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രം നായാട്ട് ആണ് കുഞ്ചാക്കോ ബോബന്റെ അടുത്ത റിലീസ്. അഷ്‌റഫ് ഹംസയുടെ ഭീമന്റെ വഴി എന്ന ചിത്രത്തിലും കുഞ്ചാക്കോ ബോബനാണ് നായകന്‍.

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

SCROLL FOR NEXT