Film News

മീശ പിരിച്ച് ടഫ് ലുക്കിൽ നിവിൻ പോളി, തുറമുഖം പോസ്റ്റർ

'തുറമുഖം' പോസ്റ്ററിൽ താടിയും മുടിയും വളർത്തി മീശ പിരിച്ച് നിവിൻ പോളി. കമ്മട്ടിപ്പാടത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ‘തുറമുഖ’ത്തിന്റെ ഏറ്റവും പുതിയ പോസ്റ്റര്‍ നിവിൻ പോളിയുടെ പിറന്നാൾ ദിനത്തിൽ റിലീസ് ചെയ്തു. അമ്പതുകളില്‍ കൊച്ചി തുറമുഖത്ത് ചാപ്പ സമ്പ്രദായത്തിനെതിരെ നടന്ന തൊഴിലാളി മുന്നേറ്റത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ആ പ്രമേയം ആസ്പദമാക്കി കെ എം ചിദംബരം രചിച്ച നാടകത്തെ ഉപജീവിച്ച് മകനും നാടകപ്രവര്‍ത്തകനും ചലച്ചിത്രകാരനുമായ ഗോപന്‍ ചിദംബരമാണ് തുറമുഖത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

പിരിച്ച മീശയും താടിയുമായി നില്‍ക്കുന്ന നിവിന്‍ പോളിയുടെ ലുക്ക് നിര്‍മ്മാതാവ് സുകുമാര്‍ തെക്കേപ്പാട്ട് മുന്‍പും പുറത്തുവിട്ടിരുന്നു. വഞ്ചികളുമായി കപ്പലിനടുത്തേക്ക് നീങ്ങുന്ന മത്സ്യത്തൊഴിലാളികളുടെ ചിത്രമായിരുന്നു 'തുറമുഖം' ഫസ്റ്റ് ലുക്ക്.

നിവിന്‍ പോളിയെ കൂടാതെ ബിജു മേനോന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, നിമിഷാ സജയന്‍, അര്‍ജുന്‍ അശോകന്‍, പൂര്‍ണിമാ ഇന്ദ്രജിത്ത്, മണികണ്ഠന്‍ ആചാരി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്. പീരിഡ് ഡ്രാമ സ്വഭാവത്തിലുള്ള ചിത്രം ഈവര്‍ഷത്തെ മലയാളത്തിന്റെ പ്രതീക്ഷകളിലൊന്നാണ്. തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ട് ആണ് 'തുറമുഖം' നിര്‍മ്മിക്കുന്നത്. 'മൂത്തോന്‍' എന്ന ചിത്രത്തിന് പിന്നാലെ നിവിന്‍ പോളി എന്ന നടന്റെ മികച്ച പ്രകടനം പ്രതീക്ഷിക്കാവുന്ന സിനിമയായിരിക്കും തുറമുഖം എന്നാണ് റിപ്പോര്‍ട്ടുകള്‍.

പാട്രിയറ്റിലൂടെ മഹേഷേട്ടൻ തലവര മാറ്റി: എഡിറ്റർ രാഹുൽ രാധാകൃഷ്ണൻ അഭിമുഖം

വിമര്‍ശനങ്ങള്‍ക്കെല്ലാം മറുപടി പാട്ടിലൂടെ, വിവാദമാക്കാനില്ല; വേടന്‍

ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ ജീവിതത്തിലെ സംഭവ വികാസങ്ങൾ, 'ഇന്നസെന്റ്' ഒരു സറ്റയർ സിനിമ: സംവിധായകൻ സതീഷ് തൻവി

19 ദിവസം കൊണ്ടാണ് സന്മനസ്സുള്ളവർക്ക് സമാധാനം ചിത്രീകരിച്ചത്, വരവേൽപ്പ് ഒരുക്കിയത് 21 ദിവസം കൊണ്ട്: സത്യൻ അന്തിക്കാട്

സംഗീത് പ്രതാപും ഷറഫുദ്ദീനും പ്രധാന വേഷങ്ങളിൽ; 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ' പൂജ

SCROLL FOR NEXT