Film News

സമയോചിതം, നമ്മുടെ സര്‍ക്കാരിനെക്കുറിച്ചോര്‍ത്ത് അഭിമാനമെന്ന് നിവിന്‍ പോളി

THE CUE

കോവിഡ് 19 പ്രതിരോധത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനെ അഭിനന്ദിച്ച് നടന്‍ നിവിന്‍ പോളി. സമയോചിതമായ തീരുമാനമാണെന്നും നമ്മുടെ സര്‍ക്കാരില്‍ അഭിമാനമുണ്ടെന്നും നിവിന്‍ പോളി ഫേസ്ബുക്കില്‍ കുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പേജിലെ പോസ്റ്റ് ഷെയര്‍ ചെയ്താണ് നിവിന്‍ പോളിയുടെ കുറിപ്പ്.

സര്‍ക്കാരിന്റെ പാക്കേജിനെ പ്രശംസിച്ച് നടന്‍ മോഹന്‍ലാലും നേരത്തെ രംഗത്ത് വന്നിരുന്നു. പിണറായി വിജയനെ ട്വീറ്റില്‍ ടാഗ് ചെയ്ത് അദ്ദേഹത്തിന്റെ പോസ്റ്റ് റീ ട്വീറ്റ് ചെയ്യുകയായിരുന്നു മോഹന്‍ലാല്‍. ഈ സാഹചര്യത്തില്‍ അനിവാര്യമായ തീരുമാനമെന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങളെ പ്രകീര്‍ത്തിച്ച് മോഹന്‍ലാല്‍ ട്വീറ്റ് ചെയ്തത്.

കൊവിഡ് 19 പ്രതിരോധത്തില്‍ കേരളത്തെയും മുഖ്യമന്ത്രിയെയും അഭിനന്ദിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ രാജ്ദീപ് സര്‍ദേശായി ട്വീറ്റ് ചെയ്തത് ദുല്‍ഖര്‍ സല്‍മാന്‍ റീ ട്വീറ്റ് ചെയ്തു. ഇന്ന് കേരളം എന്താണോ ചിന്തിക്കുന്നത് അതാകും നാളെ ഇന്ത്യ ചിന്തിക്കുന്നതെന്നായിരുന്നു രാജ്ദീപിന്റെ ട്വീറ്റ്. സംസ്ഥാന മുഖ്യമന്ത്രിമാരുമായി സംവദിക്കാര്‍ പ്രധാനമന്ത്രി തയ്യാറെടുക്കുമ്പോള്‍, കൊവിഡ് പോരാട്ടത്തില്‍ പ്രധാനമന്ത്രിയും മറ്റുള്ളവരും മാതൃകയാക്കേണ്ട ഒരു സംസ്ഥാനമാണ് കേരളമെന്നും ട്വീറ്റില്‍ രാജ്ദീപ് സര്‍ദേശായി പറയുന്നു.

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT