Film News

ഓണത്തിന് ദിനേശനും ശോഭയും, നിവിന്‍ പോളി നയന്‍താര ചിത്രത്തിന്റെ ഫസ്റ്റ് ലുക്കുമായി പൃഥ്വിരാജ് 

THE CUE

ധ്യാന്‍ ശ്രീനിവാസന്‍ സംവിധായകനാകുന്ന ലവ് ആക്ഷന്‍ ഡ്രാമ ഓണത്തിന്. നിവിന്‍ പോളിയും നയന്‍താരയും കേന്ദ്രകഥാപാത്രങ്ങളായ സിനിമ നിര്‍മ്മിക്കുന്നത് അജു വര്‍ഗീസും വിശാഖ് സുബ്രഹ്മണ്യനുമാണ്. ശ്രീനിവാസന്‍ സംവിധാനം ചെയ്ത വടക്കുനോക്കിയന്ത്രം എന്ന സിനിമയിലെ തളത്തില്‍ ദിനേശന്‍, ശോഭ എന്നീ പേരുകളിലാണ് നിവിന്‍ പോളിയുടെയും നയന്‍താരയുടെയും കഥാപാത്രം എന്നറിയുന്നു. ഇടവേളയ്ക്ക് ശേഷം നയന്‍താര അഭിനയിക്കുന്ന മലയാള ചിത്രവുമാണ് ലവ് ആക്ഷന്‍ ഡ്രാമ. ധ്യാന്‍ തന്നെയാണ് രചന.

ജോമോന്‍ ടി ജോണും റോബി രാജുമാണ് ഛായാഗ്രഹണം. ഷാന്‍ റഹ്മാന്‍ സംഗീതവും, വിവേക് ഹര്‍ഷന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. പൃഥ്വിരാജ് സുകുമാരനാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. മല്ലികാ സുകുമാരന്‍, അജു വര്‍ഗീസ് ,ശ്രീനിവാസന്‍, വിനീത് ശ്രീനിവാസന്‍, രണ്‍ജി പണിക്കര്‍, ബിജു സോപാനം, ധന്യാ ബാലകൃഷ്ണന്‍, ജൂഡ് ആന്റണി എന്നിവരും ചിത്രത്തിലുണ്ട്.

പുതിയ നിയമം എന്ന ചിത്രത്തിന് ശേഷം നയന്‍താര അഭിനയിക്കുന്ന മലയാള ചിത്രവുമാണ് ലവ് ആക്ഷന്‍ ഡ്രാമ.

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

നാടോടിക്കഥ പോലൊരു സിനിമ, ഇതൊരു നല്ല എന്റർടെയ്നറായിരിക്കും: നൈറ്റ് റൈഡേഴ്‌സ് സ്ക്രിപ്പ്റ്റ് റൈറ്റേഴ്‌സ് അഭിമുഖം

ഇത്തരം സിനിമകൾ വിജയിക്കും എന്ന ധൈര്യം നൽകിയ ചിത്രമാണ് ലോക, അതിന് ദുൽഖറിനെ അഭിനന്ദിക്കണം: ഷെയ്ൻ നിഗം

ഇന്ത്യയിൽ നിന്ന് ഗാസയിലേക്ക് എങ്ങനെ സഹായമെത്തിക്കാം | ശ്രീരശ്മി അഭിമുഖം

SCROLL FOR NEXT