Film News

മിഖായേലിന് ശേഷം നിവിനും ഹനീഫ് അഥേനിയും ; NP 42 പൂർത്തിയായി

നിവിൻ പോളിയെ നായകനാക്കി ഹനീഫ് അഥേനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായി. 'NP 42' എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം രണ്ട് ഷെഡ്യൂളുകളിലായി യുഎഇ, ദുബായ്, കൊച്ചി എന്നിവടങ്ങളിലായിയാണ് പൂർത്തിയായത്. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു എന്നിവരായാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. ചിത്രത്തിന്റെ ടൈറ്റിൽ, റിലീസ് തീയതി ഉൾപ്പടെ മറ്റു വിവരങ്ങൾ അണിയറപ്രവർത്തകർ ഉടൻ പുറത്തുവിടും. മിഥുൻ മുകുന്ദൻ സംഗീതം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് നിഷാദ് യൂസഫ്. വിഷ്ണു തണ്ടാശ്ശേരിയാണ് ഛായാഗ്രഹണം.

കോസ്റ്റ്യൂം – മെൽവി ജെ, മേക്കപ്പ് – ലിബിൻ മോഹനൻ, അസോസിയേറ്റ് ഡയറക്ടർ - സമന്തക് പ്രദീപ്, ലൈൻ പ്രൊഡ്യൂസേഴ്സ് – ഹാരിസ് ദേശം, റഹീം, പ്രൊഡക്ഷൻ കൺട്രോളർ - റിനി ദിവാകർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – പ്രണവ് മോഹൻ, പ്രൊഡക്ഷൻ മാനേജർ - ഇന്ദ്രജിത്ത് ബാബു, ഫിനാൻസ് കൺട്രോളർ - അഗ്നിവേശ്, DOP അസോസിയേറ്റ് – രതീഷ് മന്നാർ. പി ആർ ഒ - ശബരി.

'മിഖായേൽ' എന്ന ചിത്രത്തിന് ശേഷം നിവിൻ പോളിയും ഹനീഫ് അഥേനിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് NP 42. രാജീവ് രവി സംവിധാനം ചെയ്ത 'തുറമുഖം' ആണ് നിവിൻ പോളിയുടെ അവസാനമായി പുറത്തുവന്ന ചിത്രം.

പെർഫോമൻസിൽ മിന്നി ഉർവശിയും ജോജുവും; മികച്ച പ്രതികരണം നേടി 'ആശ'

മലയാളത്തിലേക്ക് മറ്റൊരു ഗംഭീര ത്രില്ലർ കൂടി; മികച്ച പ്രതികരണങ്ങളുമായി 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ'

'ആരം’ സിനിമയിലെ ‘പേമാരിക്കലിയാറി തീയെല്ലാം തണലായി’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

e4m ഇന്ത്യന്‍ മാര്‍ക്കറ്റിംഗ് അവാര്‍ഡ്‌സ് സൗത്ത് 2026ല്‍ രണ്ട് പുരസ്‌കാരങ്ങള്‍ നേടി ബിഎംഇജി

ഗോഡ്‌സ്പീഡ് ഇമിഗ്രേഷന് കൊച്ചിയില്‍ പുതിയ കോര്‍പറേറ്റ് ഓഫീസ്; വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു

SCROLL FOR NEXT