

പാർവതി, മാത്യു തോമസ്, വിജയരാഘവൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. ആദ്യ ഷോകൾ പിന്നിടുമ്പോൾ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പാർവതി, മാത്യു, വിജയരാഘവൻ, ഉണ്ണിമായ, സിദ്ധാർത്ഥ് ഭരതൻ, വിനയ് ഫോർട്ട് തുടങ്ങിയവരുടെ പ്രകടനങ്ങൾക്ക് മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. മികച്ച തിരക്കഥയും അതിനോട് നീതി പുലർത്തുന്ന മേക്കിങ്ങുമാണ് സിനിമയുടെ ഹൈലൈറ്റായി പലരും അഭിപ്രായപ്പെടുന്നത്.
11 ഐക്കൺസിന്റെ ബാനറിൽ അർജുൻ സെൽവ നിർമ്മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പ്രകാശൻ പറക്കട്ടെ, അനുരാഗം എന്നീ ചിത്രങ്ങൾക്ക് ശേഷമുള്ള ഷഹദിന്റെ സംവിധാന സംരംഭമാണിത്. മലയാള സിനിമാ നിർമാണ രംഗത്തേക്ക് എത്തുന്ന പുതിയ ബാനറിന്റെ ഒരു ബിഗ് ബഡ്ജറ്റ് സിനിമ കൂടിയാണ് 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ'.
ഒരു പൊലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഈ ത്രില്ലര്‍ സിനിമയുടെ തിരക്കഥ നിര്‍വഹിക്കുന്നത് പി എസ് സുബ്രമണ്യവും വിജേഷ് തോട്ടിങ്ങലും ചേര്‍ന്നാണ്. 'ലോക' എന്ന സിനിമക്ക് ശേഷം ചമന്‍ ചാക്കോ എഡിറ്റിങ്ങും റോബി രാജ് ക്യാമറയും മുജീബ് മജീദ് സംഗീതവും നിര്‍വഹിക്കുന്ന ചിത്രമാണിത്.
ചിത്രത്തിന്റെ എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍-മനോജ് കുമാര്‍ പി. ലൈന്‍ പ്രൊഡ്യൂസര്‍-ദീപക് രാജ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സനൂപ് ചങ്ങനാശ്ശേരി, ഫിനാന്‍സ് കണ്‍ട്രോളര്‍ ജോസഫ് കെ തോമസ്. സൗണ്ട് ഡിസൈന്‍ ജയദേവന്‍ ചക്കടത്ത്. കലാസംവിധാനം മഹേഷ് മോഹന്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ -ബേബി പണിക്കര്‍. മേക്കപ്പ് അമല്‍ ചന്ദ്രന്‍. ആക്ഷന്‍ - കലൈ കിംഗ്സണ്‍. വസ്ത്രാലങ്കാരം - സമീറ സനീഷ്. പി ആര്‍ ഓ മഞ്ജു ഗോപിനാഥ്. ഡിജിറ്റല്‍ പി ആര്‍ - ടാഗ് 360 ഡിഗ്രി. സ്റ്റില്‍സ് റിഷാജ് മുഹമ്മദ്. പബ്ലിസിറ്റി ഡിസൈന്‍ റോസ്റ്റഡ് പേപ്പര്‍. കോട്ടയം, തൃശൂര്‍, കോയമ്പത്തൂര്‍, ബാംഗ്ലൂര്‍, ആലപ്പുഴ, കൂത്താട്ടുകുളം എന്നിവിടങ്ങളായിരുന്നു സിനിമയുടെ ലൊക്കേഷനുകള്‍.