Film News

'നിങ്ങളെല്ലാം കാത്തിരിക്കുന്നത് എന്റെ വിജയകഥ കേൾക്കാനാണ്'; നിവിൻ പോളി-ബി.ഉണ്ണികൃഷ്ണൻ ചിത്രം 'പ്രതിഛായ'

നിവിൻ പോളി, ബാലചന്ദ്രമേനോൻ എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി ബി. ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ‘പ്രതിഛായ’യുടെ ട്രെയിലർ എത്തി. സമകാലിക രാഷ്ട്രീയത്തിലെ ഉള്ളുകളികളിലേക്ക് വെളിച്ചം വീശുന്ന പ്രമേയമാണ് സിനിമയുടേതെന്ന് ട്രെയിലർ സൂചിപ്പിക്കുന്നു. ശ്രീ ​ഗോകുലം മൂവീസിന്റെ ബാനറിൽ ​ഗോകുലം ​ഗോപാലനും ആർ.ഡി ഇലുമിനേഷൻസ് എൽഎൽപിയുമാണ് ചിത്രം നിർമിക്കുന്നത്.

കേരളത്തിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശത്തുമായി നൂറോളം ദിവസങ്ങളെടുത്താണ് ചിത്രം പൂർത്തിയായത്. ഏറെ നാളുകളായി മലയാള സിനിമയിൽ കാണാത്ത ഴോണറായ പൊളിറ്റിക്കൽ ഡ്രാമ ​ഗണത്തിലാണ് ഈ ചിത്രം. പെരുന്നാൾ റിലീസായി ചിത്രം തിയയറ്ററുകളിലെത്തും എന്നാണ് സൂചന. സിനിമ ജീവിതത്തിന്റെ അമ്പതാം വർഷത്തിൽ ബാലചന്ദ്രമേനോൻ അതിശക്തമായ കഥാപാത്രവുമായി തിരിച്ചെത്തുന്നു എന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്.

വൻതാരനിരയാണ് ചിത്രത്തിൽ ഉള്ളത്. ഷറഫുദ്ധീൻ, ഹരിശ്രീ അശോകൻ, മണിയൻപിള്ള രാജു, നീതു കൃഷ്ണ, ആൻ അ​ഗസ്റ്റിൻ, സബിത ആനന്ദ്, വിഷ്ണു അ​ഗസ്ത്യ, നിശാന്ത് സാ​ഗർ, ആർജെ വിജിത, സായ് കുമാർ, വൈശാഖ് ശങ്കർ, മേഖ തോമസ് , ചിരാ​ഗ് ജാനി, അനീന, നന്ദിനി ​ഗോപാലകൃഷ്ണൻ, ചിലമ്പൻ ജോസ് തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നാലായിരത്തോളം ജൂനിയർ ആർട്ടിസ്റ്റുകളേയും ആയിരത്തിലേറെ പോലീസുകാരേയും അണിനിരത്തി ഒക്ടോബറിൽ തിരുവനന്തപുരത്ത് നടത്തിയ സെക്രട്ടേറിയേറ്റ് വളയൽ സമരത്തിന്റെ ചിത്രീകരണം വലിയ വാർത്തയായിരുന്നു. ഇത്രയും അധികം ആളുകളെ ഉൾപ്പെടുത്തി വലിയ സീക്വൻസ് മുമ്പ് മലയാളച്ചിത്രത്തിൽ അധികം ഉണ്ടായിട്ടില്ല. ആയിരത്തിലേറെ ജൂനിയർ ആർട്ടിസ്റ്റുകളെ അണിനിരത്തിക്കൊണ്ടുള്ള രം​ഗങ്ങൾ കൊച്ചിയിലും ചിത്രീകരിച്ചിരുന്നു.

ചന്ദ്രു സെൽവരാജ് ആണ് ചിത്രത്തിന്റെ ഛായാ​ഗ്രഹണം. സം​ഗീതം നിർവഹിക്കുന്നത് ജസ്റ്റിൻ വർ​ഗീസ്. ബൈജു ഗോപാലൻ, വി.സി പ്രവീൺ എന്നിവർ സഹനിർമാതാക്കൾ ആകുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ കൃഷ്ണമൂർത്തി, ദുർഗ ഉണ്ണികൃഷ്ണൻ എന്നിവരാണ്. എഡിറ്റർ മനോജ് സി.എസ്, പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹൻ, ആർട്ട് ഡയറക്ടർ അജി കുറ്റ്യാനി, മേക്കപ്പ് റോണക്‌സ് സേവ്യർ, കോസ്റ്റ്യും സിജി തോമസ്‌, ചീഫ് അസ്സോ. ഡയറക്ടർ ഷാജി പാടൂർ, അസോസിയേറ്റ് ഡയറക്ടർ സുഗീഷ്‌ എസ്ജി, പിആർഒ സതീഷ് എരിയാളത്ത്, സ്റ്റിൽസ് അമൽ ജെയിംസ്, പബ്ലിസിറ്റി ഡിസൈൻ യെല്ലോ ടൂത്ത്. പിആർ–മാർക്കറ്റിങ് കണ്ടന്റ് ഫാക്ടറി.

റമദാന്‍ ആരംഭം നാളെ, ആശംസകള്‍ നേർന്ന് യുഎഇ ഭരണാധികാരികള്‍

ഒന്‍പത് അംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നത് ശബരിമല യുവതീ പ്രവേശനം മാത്രമാണോ? ഏപ്രിൽ ഏഴിന് വാദം കേള്‍ക്കുന്നത് എന്തൊക്കെ?

21കോടിയിലധികം കളക്ഷൻ; റെക്കോർഡുമായി പ്രകമ്പനം മുന്നോട്ട്... മുന്നോട്ട്

'പാതിരാത്രി' ഒടിടിയിലേക്ക്; സീ 5ൽ ഫെബ്രുവരി 20 മുതൽ

ജന‘നായ‘കൻ തിയറ്ററിൽ; പെണ്ണും പൊറാട്ടും പ്രേക്ഷക - നിരൂപക ശ്രദ്ധ നേടുന്നു

SCROLL FOR NEXT