Film News

ഭീംലനായക്കിന്റെ കണ്ണമ്മയായി നിത്യ മേനോന്‍; റൂബിയാവുന്നത് സംയുക്ത

സച്ചിയുടെ അയ്യപ്പനും കോശിയിലും ശ്രദ്ധേയമായ കഥാപാത്രമായിരുന്നു ഗൗരി നന്ദ അവതരിപ്പിച്ച കണ്ണമ്മ. അയ്യപ്പന്‍ നായരുടെ ഭാര്യ എന്നതിലുപരി ശക്തമായൊരു സ്ത്രീ കഥാപാത്രത്തെയാണ് സച്ചി കണ്ണമ്മയിലൂടെ പ്രേക്ഷകരിലേക്ക് എത്തിച്ചത്. ചിത്രത്തിന്റെ തെലുങ്കു പതിപ്പില്‍ നിത്യ മേനോനാണ് ഭീംലനായക്കിന്റെ കണ്ണമ്മയായി എത്തുന്നത്. കോശിയുടെ ഭാര്യയായ റൂബിയാവുന്നത് നടി സംയുക്ത മേനോനാണ്. സംയുക്തയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണിത്.

ചിത്രത്തില്‍ പവന്‍ കല്യാണാണ് ബിജു മേനോന്‍ അവതരിപ്പിച്ച അയ്യപ്പന്‍ നായരുടെ വേഷം ചെയ്യുന്നത്. ഭീംലനായക് എന്നാണ് കഥാപാത്രത്തിന്റെ പേര്. റാണ ദഗുബാട്ടിയാണ് കോശിയുടെ വേഷം ചെയ്യുന്നത്. ഡാനിയല്‍ ശേഖര്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. ഇരുവരുടെയും കഥാപാത്രങ്ങളെ പ്രഖ്യാപിച്ച ഫസ്റ്റലുക്ക് വീഡിയോയും ചിത്രത്തിന്റെ ടൈറ്റില്‍ സോങ്ങും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.

സാഗര്‍ കെ ചന്ദ്രയാണ് ചിത്രത്തിന്റെ സംവിധായകന്‍. സിത്താര എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ നാഗ വംശിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. രവി കെ ചന്ദ്രനാണ് ഛായാഗ്രാഹകന്‍. രചന ത്രിവിക്രമന്‍. എസ് തമനാണ് സംഗീത സംവിധാനം. 2022 ജനുവരി 12നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

2020ലാണ് അയ്യപ്പനും കോശിയും പുറത്തിറങ്ങിയത്. സച്ചി തിരക്കഥയും സംവിധാനവും ചെയ്ത ചിത്രം തിയറ്ററുകളില്‍ വന്‍ വിജയമായിരുന്നു. സുദീപ് എലമനം ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്റെ സംഗീത സംവിധായകന്‍ ജേക്‌സ് ബിജോയ് ആണ്.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT