Film News

മെജോ ജോസെഫിന്റെ സംഗീതത്തില്‍ 'രാവേ' ; താരം തീര്‍ത്ത കൂടാരത്തിലെ പുതിയ ഗാനം

മുപ്പത്തിരണ്ടാം അദ്ധ്യായം ഇരുപത്തിമൂന്നാം വാക്യം, ഷിബു എന്നീ സിനിമകള്‍ക്ക് ശേഷം ഗോകുല്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് താരം തീര്‍ത്ത കൂടാരം. ചിത്രത്തിലെ രാവേ എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങി. അരുണ്‍ ആലാട്ടിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് മെജോ ജോസഫ് ആണ്. ഗാനം ആലപിച്ചിരിക്കുന്നത് ഹരീഷ് ശിവരാമകൃഷ്ണനാണ്.

ചിത്രത്തിന്റെ ട്രെയ്ലര്‍ മുന്‍പേ പുറത്തു വന്നിരുന്നു. മൂന്ന് പ്രധാന കഥാപാത്രങ്ങളെ ചുറ്റിപറ്റി നടക്കുന്ന ഒരു ഇമോഷണല്‍ ഡ്രാമയാകും ചിത്രം എന്ന സൂചനയാണ് ട്രെയ്‌ലറും പാട്ടുകളും നല്‍കുന്നത്.

കാര്‍ത്തിക് രാമകൃഷ്ണന്‍ നായകനാകുന്ന ചിത്രത്തില്‍ നൈനിറ്റാ മരിയ, ശങ്കര്‍ രാമകൃഷ്ണന്‍,മാല പാര്‍വതി, വിനീത് വിശ്വം, ജെയിംസ് ആലിയ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. അര്‍ജുന്‍ പ്രഭാകരന്‍, ഗോകുല്‍ രാമകൃഷ്ണന്‍ എന്നിവരുടേതാണ് ചിത്രത്തിന്റെ തിരക്കഥ. നിഷാന്ത് നായര്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രം ഉടന്‍ തീയ്യേറ്റര്‍ റിലീസ് ആയി പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.

ഛായാഗ്രഹണം നിഖില്‍ സുരേന്ദ്രന്‍. എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് പരീക്ഷിത്ത് ആണ്. സ്റ്റണ്ട് ബ്രൂസ് ലീ രാജേഷ്. അരുണ്‍ ആലാട്ട്, ബി.കെ. ഹരിനാരായണന്‍, മോഹന്‍ രാജന്‍, ഹരിത ഹരിബാബു എന്നിവരാണ് സിനിമക്കായി വരികള്‍ എഴുതിയിരിക്കുന്നത്.

മഞ്ഞുമ്മൽ ബോയ്സിന് ശേഷം പറവ ഫിലിംസ്, റൈഫിൾ ക്ലബിന് ശേഷം ഒപ്പിഎം സിനിമാസ്; പുതിയ ചിത്രം കോഴിക്കോട് ആരംഭിച്ചു

ഹൃദയങ്ങൾ കീഴടക്കുന്ന 'പാതിരാത്രി'; നവ്യ നായർ- സൗബിൻ ഷാഹിർ- റത്തീന ചിത്രത്തിന് മികച്ച പ്രതികരണം

'പാതിരാത്രി എനിക്ക് വെറുമൊരു സിനിമയല്ല, നിശബ്ദത പാലിക്കാൻ വിസമ്മതിച്ച ശബ്ദം കൂടിയാണ്'; കുറിപ്പുമായി റത്തീന

മനം കവരുന്ന 'അതിശയം'; 'ഇന്നസെന്റി'ലെ ഗാനം ശ്രദ്ധ നേടുന്നു

ധന്വന്തരിയുടെ ആദ്യ അന്താരാഷ്ട്ര കേന്ദ്രം ദുബായില്‍ തുടങ്ങി

SCROLL FOR NEXT