Film News

'ചെറുപ്പത്തില്‍ ലൈംഗിക ചൂഷണത്തിന് ഇരയായിരുന്നു'; ഭയം മൂലം അമ്മയോട് തുറന്ന് പറഞ്ഞില്ലെന്ന് നീന ഗുപ്ത

ചെറുപ്പത്തില്‍ ലൈംഗിക ചൂഷണത്തിന് ഇരയായ വിവരം വെളിപ്പെടുത്തി മുതിര്‍ന്ന ബോളിവുഡ് താരം നീന ഗുപ്ത. തന്റെ ആത്മകഥയായ 'സച്ച് കഹൂ തോ' എന്ന പുസ്തകത്തിലൂടെയാണ് നീന ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

തന്റെ ചെറുപ്രായത്തില്‍ ഒരു ഡോക്ടറും, തുന്നല്‍ക്കാരനും തന്നെ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ട്. ഭയം കാരണം അമ്മയോട് അതേ പറ്റി പറയാനായില്ലെന്നാണ് നീന ആത്മകഥയില്‍ എഴുതിയത്.

നീന ഗുപ്തയുടെ വാക്കുകള്‍:

'കണ്ണ് ഡോക്ടറുടെ അടുത്ത് പോയ സമയത്ത് അയാള്‍ എന്റെ കണ്ണുകള്‍ക്ക് പുറമെ മറ്റ് ഭാഗങ്ങള്‍ കൂടി പരിശോധിച്ചു. ആ സമയത്ത് ഭയത്തോടെ ഞാന്‍ നിശ്ചലയായി ഇരുന്നു. തിരിച്ച് വീട്ടിലേക്ക് മടങ്ങുമ്പോള്‍ എനിക്ക് അറപ്പാണ് അനുഭവപ്പെട്ടത്. ആരു കാണത്ത സമയത്ത് ഞാന്‍ വീട്ടിലെ ഒരു മൂലക്ക് ഇരുന്ന് പൊട്ടിക്കരഞ്ഞു.

പക്ഷെ ഈ സംഭവം എന്റെ അമ്മയോട് പറയാന്‍ എനിക്ക് ഭയമായിരുന്നു. അമ്മ എന്റെ തെറ്റ് മൂലമാണ് ഇത് സംഭവിച്ചത് എന്ന് പറയുമോ എന്ന് ഞാന്‍ ഭയന്നു. അയാളെ അതിന് പ്രേരിപ്പിക്കും വിധം ഞാന്‍ എന്തെങ്കിലും ചെയ്തുവെന്ന് പറയുമോ എന്ന് കരുതി. പിന്നെയും ഡോക്ടറെ കാണാന്‍ പോയപ്പോള്‍ ഇത് തന്നെ നടന്നുകൊണ്ടിരുന്നു.'

തുന്നല്‍ക്കാരനില്‍ നിന്നും ഇത്തരത്തില്‍ മോശം അനുഭവം ഉണ്ടായെന്ന് നീന ഗുപ്ത പങ്കുവെച്ചു. തന്റെ അളവ് എടുക്കുന്ന സമയത്ത് ശരീരത്ത് അയാള്‍ പല രീതിയില്‍ തൊട്ടുകൊണ്ടിരുന്നു. അവിടേക്കും തനിക്ക് വീണ്ടും വീണ്ടും പോകേണ്ടി വന്നു. കാരണം അമ്മയോട് അവിടേക്ക് പോകുന്നില്ലെന്ന് പറഞ്ഞാല്‍ അമ്മ എന്താണ് പ്രശ്‌നമെന്ന് ചോദിക്കുമെന്നാണ് നീന പറഞ്ഞത്.

ഇത്തരത്തിലുള്ള ദുരനുഭവങ്ങള്‍ എല്ലാ പെണ്‍കുട്ടികള്‍ക്കും അനുഭവിക്കേണ്ടി വരാറുണ്ട്. അവര്‍ക്കെല്ലാം തന്നെ സ്വന്തം മാതാപിതാക്കളോട് ഇത് തുറന്ന് പറയാന്‍ ഭയമാണ്. കാരണം അതോടെ ആകെയുള്ള സ്വാതന്ത്ര്യം കൂടി ചിലപ്പോള്‍ നഷ്ടപ്പെടുമോ എന്ന ഭയമാണെന്ന് നീന പറയുന്നു.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT