Film News

ട്രാന്‍സ് ഡിസംബര്‍ 20ന് തന്നെ, എരിയുന്ന സിഗരറ്റുമായി നസ്രിയയുടെ ലുക്ക് പുറത്ത് 

THE CUE

അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സ് ക്രിസ്മസ് റിലീസായി തന്നെ തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ റിലീസ് നീളുമെന്ന അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ച് ഡിസംബര്‍ 20 ആണ് റിലീസ് ഡേറ്റെന്ന് അറിയിച്ച് അന്‍വര്‍ റഷീദ് സിനിമയുടെ പുതിയ ലുക്ക് പുറത്തുവിട്ടു. നസ്രിയ നസീം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ലുക്കാണ് പുറത്തുവിട്ടിരിക്കുന്നത്.

ഫഹദിനൊപ്പം വിനായകന്‍, ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, ജോജു ജോര്‍ജ് ,ശ്രീനാഥ് ഭാസി, അര്‍ജുന്‍ അശോകന്‍, ശ്രിന്ദ, അശ്വതി, ആഷിക് അബു, ധര്‍മ്മജന്‍ ബോള്‍ഗാട്ടി എന്നിവരും ചിത്രത്തിലുണ്ട്. സംവിധായകന്‍ ഗൗതം വാസുദേവ മേനോന്‍ ഒരു പ്രധാന റോളിലെത്തുന്നു. റോബോട്ടിക്സ് നിയന്ത്രണമുള്ള ബോള്‍ട്ട് ഹൈ സ്പീഡ് സിനിബോട്ട് ക്യാമറ ഉള്‍പ്പെടെ ഛായാഗ്രഹണത്തിലും പരീക്ഷണങ്ങള്‍ നടത്തിയ സിനിമയാണ് ട്രാന്‍സ്. അമല്‍ നീരദാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈന്‍. ഫഹദ് ഇതുവരെ ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന ബജറ്റിലുള്ള സിനിമയുമാണ്.

സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത പറവ എന്ന സിനിമയ്ക്ക് ശേഷം അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ് നിര്‍മ്മിക്കുന്ന ചിത്രമാണ് ട്രാന്‍സ്. ഫഹദ് വിവിധ ഗെറ്റപ്പുകളിലാണ് സിനിമയില്‍. 2017ല്‍ ചിത്രീകരണമാരംഭിച്ച ട്രാന്‍സ് രണ്ട് വര്‍ഷത്തോളമെടുത്താണ് പൂര്‍ത്തിയാക്കിയത്. വിവിധ ഗെറ്റപ്പുകള്‍ക്ക് വേണ്ടിയായിരുന്നു ഷെഡ്യൂളുകള്‍. വരത്തന്‍, അതിരന്‍, ഞാന്‍ പ്രകാശന്‍ എന്നീ സിനിമകള്‍ ഫഹദ് ട്രാന്‍സ് ഷെഡ്യൂള്‍ ബ്രേക്കില്‍ പൂര്‍ത്തിയാക്കി.

ജാക്സണ്‍ വിജയന്‍ സംഗീത സംവിധാനം, പ്രവീണ്‍ പ്രഭാകര്‍ എഡിറ്റിംഗ്, അജയന്‍ ചാലിശേരി കലാസംവിധാനം, റോണക്സ് സേവ്യര്‍ മേക്കപ്പ്, മസ്ഹര്‍ ഹംസ വസ്ത്രാലങ്കാരം. വിനായക് ശശികുമാര്‍ ഗാനരചന. സലാം ബുഖാരിയാണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍. വിഷ്ണു തണ്ടാശേരി സ്റ്റില്‍സ്.

ഫഹദിന്റെ കഥാപാത്രത്തെ സംബന്ധിച്ചോ പ്രമേയത്തെക്കുറിച്ചോ സൂചനകള്‍ പുറത്തുവിടാതെയായിരുന്നു ചിത്രീകരണം. കേരളത്തിലും തമിഴ്നാട്ടിലും മുംബൈയിലും ആംസ്റ്റര്‍ഡാമിലുമായാണ് സിനിമ ചിത്രീകരിച്ചത്. സെപ്തംബര്‍ ആദ്യവാരം ആംസ്റ്റര്‍ഡാമില്‍ ഫൈനല്‍ ഷെഡ്യൂള്‍ പൂര്‍ത്തിയായി പാക്കപ്പ് ആയതായി ഫഹദ് പോസ്റ്റ് ചെയ്തിരുന്നു. അമല്‍ നീരദ് ആണ് ഛായാഗ്രഹണം. ആമിക്ക് ശേഷം ഇരുവരും ഒരുമിക്കുന്ന സിനിമയെന്ന പ്രത്യേകതയും ട്രാന്‍സിന് ഉണ്ട്.

കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ സെക്കന്‍ഡ് എഡിഷന്‍ ജനുവരിയില്‍

Fantasy Entertainer Loading; 'സർവ്വം മായ' റിലീസ് തിയതി പ്രഖ്യാപിച്ചു

'ദിൻജിത്തിന്റെയും ബാഹുലിന്റെയും സിനിമ' ഈ കാരണം മതിയല്ലോ 'എക്കോ' ചെയ്യുവാൻ: നരേൻ

വയനാട് പുനരധിവാസത്തിന് യൂത്ത് കോൺഗ്രസ് എത്ര പിരിച്ചു? വീട് എന്ന്? | Abin Varkey Interview

വിലായത്ത് ബുദ്ധയിൽ ഷമ്മി ചേട്ടന്റെ ഏറ്റവും മികച്ച പെർഫോമൻസ് ആയിരിക്കും: പൃഥ്വിരാജ്

SCROLL FOR NEXT