Film News

വി കെ പ്രകാശിന്റെ ‘ഒരുത്തീ’യായി നവ്യനായര്‍ 

THE CUE

ഇടവേളയ്ക്ക് ശേഷം നവ്യ നായര്‍ നായികയായെത്തുന്ന വി കെ പ്രകാശ് ചിത്രം 'ഒരുത്തീ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. മമ്മൂട്ടിയും മഞ്ജു വാര്യരും ചേര്‍ന്നാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. ബെന്‍സി നാസര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എസ് സുരേഷ് ബാബുവാണ് നിര്‍വഹിച്ചിരിക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് 'ഒരുത്തീ'യിലൂടെ നവ്യ വീണ്ടും വെള്ളിത്തിരയിലെത്തുന്നത്. 'ദ ഫയര്‍ ഇന്‍ യു' എന്ന ടാഗ് ലൈനില്‍ എത്തുന്ന ചിത്രത്തില്‍ ശക്തവും വ്യത്യസ്തവുമായ കഥാപാത്രമാണ് നവ്യയുടേത് എന്നാണ് വിവരം.

നവ്യയ്‌ക്കൊപ്പം വിനായകന്‍, സന്തോഷ് കീഴാറ്റൂര്‍, മുകുന്ദന്‍, ജയശങ്കര്‍, മനുരാജ്, മാളവിക മേനോന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിംഷി ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതം ഗോപി സുന്ദറും തകര ബാന്‍ഡുമാണ്.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT