Film News

നാനിയുടെ പാന്‍ ഇന്ത്യന്‍ ചിത്രം; 'ദസ്ര' ഫസ്റ്റ് ലുക്ക്

പാന്‍ ഇന്ത്യന്‍ ചിത്രവുമായി നാനിയുടെ 'ദസ്ര' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായാണ് ചിത്രമൊരുങ്ങുന്നത്. കീര്‍ത്തി സുരേഷ് നായികയായി എത്തുന്ന ചിത്രം ഒരുക്കുന്നത് നവാഗതനായ ശ്രീകാന്ത് ഒടെല ആണ്.

ശ്രീലക്ഷ്മി വെങ്കിടേശ്വര സിനിമാസ് ബാനറില്‍ സുധാകര്‍ ചെരുകുറി ചിത്രം നിര്‍മ്മിക്കുന്നു. സമുദ്രക്കനി, സായ് കുമാര്‍, സറീന വഹാബ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. സത്യന്‍ സൂര്യന്‍ ഐഎസ്സി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സന്തോഷ് നാരായണന്‍ സംഗീതം നല്‍കും.

ഗോദാവരികാനിയിലെ സിംഗരേണി കല്‍ക്കരി ഖനിയില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമത്തില്‍ നടക്കുന്ന കഥയില്‍ നാനി മാസ് ആക്ഷന്‍ പായ്ക്ക്ഡ് കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം ഡയറക്ടര്‍: സത്യന്‍ സൂര്യന്‍ ISC, സംഗീതം: സന്തോഷ് നാരായണന്‍, എഡിറ്റര്‍: നവീന്‍ നൂലി, പ്രൊഡക്ഷന്‍ ഡിസൈനര്‍: അവിനാഷ് കൊല്ല, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: വിജയ് ചഗന്തി, പിആര്‍ഒ: ദിനേഷ്, ശബരി.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT