Film News

തെലുങ്കിലെ ആദ്യ ബി​ഗ് ബജറ്റ് ഒടിടി റിലീസ്, നാനിയുടെ 25ാമത് ചിത്രം; 'വി' യുടെ ട്രെയ്ലർ

തെലുങ്കിൽ ഒടിടി റിലീസിനൊരുങ്ങുന്ന ആദ്യ ബി​ഗ് ബജറ്റ് ചിത്രം 'വി'യുടെ ട്രെയ്ലർ പുറത്തിറങ്ങി. നാനി കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ സുധീർ ബാബു, നിവേത തോമസ്, അദിതി റാവു ഹൈദരി, ജഗപതി ബാബു, വെണ്ണെല കിഷോർ, നാസർ മുഹമ്മദ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. മോഹൻ കൃഷ്ണ ഇന്ദ്രഗാന്തിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

നാനിയുടെ 25ാമത് ചിത്രമാണ് 'വി'. നാനി ​#25 എന്ന ഹാഷ്ടാ​ഗിലാണ് ട്രെയ്ലർ തുടങ്ങുന്നത്. നാനി ആന്റിഹീറോ ഭാവത്തിലെത്തുന്ന ചിത്രം ആക്ഷൻ-ക്രൈം ത്രില്ലറാണ്. വയലൻസിനും ആക്ഷനും പ്രാധാന്യം നൽകുന്നതാണ് ചിത്രത്തിന്റെ ട്രെയ്ലറും.

മാർച്ച് 25ന് തീയറ്റർ റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം കൊവിഡും ലോക്ഡൗണും പരി​ഗണിച്ച് മാറ്റിവെയ്ക്കുകയായിരുന്നു. സെപ്റ്റംബർ 5 മുതൽ ആമസോൺ പ്രൈമിൽ സ്ട്രീമിങിന് ഒരുങ്ങുകയാണ് 'വി'. സൂര്യയുടെ 'സൂരരൈ പോട്ര്' ആണ് ആമസോണിൽ റിലീസിനെത്തുന്ന ആദ്യ ബിഗ് ബജറ്റ് തമിഴ് ചിത്രം.

അന്വേഷണവും ദുരൂഹതകളുമായി സൈജു കുറുപ്പ്; ‘ആരം’ സെപ്റ്റംബർ 25 മുതൽ തിയേറ്ററുകളിൽ

ലഹരി മാഫിയക്കെതിരെ പോരാടുന്ന ഒരു കുടുംബം; പ്രേക്ഷക പ്രതീക്ഷയിൽ ലോ ആൻഡ് ഓർഡർ

സംഗീത് പ്രതാപും ഷറഫുദ്ദീനും പ്രധാനവേഷത്തില്‍; ശബ്ദത്തിന്‍റെയും കേള്‍വിയുടെയും കഥപറഞ്ഞ് ‘ഇറ്റ് ഈസ് എ മെഡിക്കൽ മിറാക്കിൾ’

റിപ്പീറ്റ് അടിച്ച് കാണാൻ ഒരു കിടിലൻ ലൂപ്പ് പടം വരുന്നു; ഫൺ ട്രെയിലറുമായി 'ധൂമകേതു'

നായകൻ പ്രകാശ് വർമ്മ, ഒപ്പം മമ്മൂട്ടിയുടെ കരിക്കാമുറി ഷൺമുഖനും; ലോ ആൻഡ് ഓർഡർ തിയറ്ററുകളിൽ

SCROLL FOR NEXT