Film News

ഫെമിനിസത്തിന്റെ അര്‍ത്ഥം ഇതുവരെ മനസിലായിട്ടില്ല, ആണും പെണ്ണും ഒരുപോലെ: നമിതാ പ്രമോദ്

ഫെമിനിസം എന്നതിന്റെ അര്‍ത്ഥം ഇതുവരെ മനസ്സിലായിട്ടില്ലെന്ന് നമിത പ്രമോദ്. ആണും പെണ്ണും ഒരേപോലെയാണെന്നാണ് വിശ്വസിക്കുന്നതെന്നും നമിത. എല്ലാ വിഷയങ്ങളിലും സ്ത്രീയും പുരുഷനും ഒരേപോലെ ആയിരിക്കണമെന്നും തൊഴിലിടങ്ങളിലും ഒരേപോലെ മുന്നോട്ടു പോകണമെന്നും നമിത പ്രമോദ്. പരസ്പരമുള്ള ബഹുമാനമാണ് എല്ലാവര്‍ക്കുമിടയില്‍ ഉണ്ടാകേണ്ടതെന്നും താരം. കൗമുദി ഫ്‌ളാഷ് അഭിമുഖത്തിലാണ് പ്രതികരണം.

കാളിദാസ് ജയറാമിനൊപ്പം പുതിയ ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് നമിതാ പ്രമോദ്. വിനില്‍ വര്‍ഗീസാണ് തിരക്കഥയും സംവിധാനവും. സംവിധായകന്‍ രഞ്ജിത്തിന്റെ ഹ്രസ്വചിത്രം മാധവിയിലും നമിത പ്രമോദാണ് കേന്ദ്രകഥാപാത്രം. സംവിധായകന്‍ രഞ്ജിത്തിന്റെ വിതരണ കമ്പനിയായ കാപിറ്റോള്‍ തീയറ്റേഴ്സും മാതൃഭൂമിയുടെ കപ്പ സ്‌റുഡിയോസും സംയുക്തമായാണ് ഈ ചെറുസിനിമ ഒരുക്കുന്നത്.

വിജയം വരുമ്പോള്‍ ഒരുപാട് സന്തോഷിക്കരുതെന്നും പരാജങ്ങളെയും ജയങ്ങളെയും ഒരുപോലെ കാണുവാന്‍ ശ്രമിക്കുകയാണെന്നും നമിത പ്രമോദ് മുമ്പൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മലയാള സിനിമയില്‍ നായികമാര്‍ക്ക് നിലനിന്ന് പോകുവാന്‍ പ്രയാസമാണ്. സിനിമയുമായി എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ലാല്‍ ജോസിനെയാണ് വിളിക്കാറുള്ളതെന്നും നമിത പ്രമോദ്.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT