Film News

വരച്ച ഗന്ധര്‍വരൂപം കഥാപാത്രമായി വന്നപ്പോള്‍ അത്ഭുതപ്പെട്ടു, ഞാന്‍ ഗന്ധര്‍വനെക്കുറിച്ച് നമ്പൂതിരി

THE CUE

ഞാന്‍ ഗന്ധര്‍വനിലെ ഗന്ധര്‍വന്റെ രൂപവും വേഷവും രൂപപ്പെടുത്തിയതിനെക്കുറിച്ച് നമ്പൂതിരി.

കലാസംവിധാനം ചെയ്ത സിനിമ എന്ന് ശരിക്കും പറയാവുന്നത് ഞാന്‍ ഗന്ധര്‍വന്‍ എന്ന പത്മരാജന്‍ സിനിമയാണ്. അതില്‍ ആ ഗന്ധര്‍വന്‍ എന്ന സങ്കല്‍പ്പം, പത്മരാജന്‍ വിളിച്ചിട്ട് തിരുവനന്തപുരത്ത് പോയി. ഗന്ധര്‍വന് രൂപവും വേഷവും വേണമെന്ന് പറഞ്ഞു. ഗന്ധര്‍വനായുള്ള വേഷം ഞാന്‍ സങ്കല്‍പ്പിച്ചതാണ്. ഇപ്പോഴും അവകാശപ്പെടും. ഗന്ധര്‍വന്റെ തലയില്‍ വച്ചിരിക്കുന്നതും. ഇപ്പോള്‍ പലരും അനുകരിക്കുന്നുണ്ട്.
നമ്പൂതിരി

തൃശൂര്‍ രാമനിലയത്തില്‍ സിനിമയുടെ ചിത്രീകരണത്തിന് ഗന്ധര്‍വ വേഷത്തില്‍ നിതീഷ് ഭരദ്വാജ് ഗന്ധര്‍വ വേഷത്തില്‍ മുന്നില്‍ വന്നപ്പോള്‍ അത്ഭുതം തോന്നിയെന്നും നമ്പൂതിരി.

രേഖാചിത്രങ്ങളിലൂടെയും ശില്‍പ്പങ്ങളിലൂടെയും പുതിയൊരു കലാബോധം മലയാളിയില്‍ ഉണ്ടാക്കിയ നമ്പൂതിരിയുടെ അനുഭവങ്ങളിലേക്കും വരകളിലേക്കും കടന്നുചെല്ലുന്ന ദ ക്യൂവിന്റെ വാഗ് വിചാരം അഭിമുഖ പരമ്പരയിലാണ് നമ്പൂതിരി ഇക്കാര്യങ്ങള്‍ പറഞ്ഞത്. സാഹിത്യനിരൂപകന്‍ എന്‍ ഇ സുധീര്‍ ആണ് അഭിമുഖം നടത്തിയത്. രണ്ട് എപ്പിസോഡുകളിലായാണ് അഭിമുഖം.

'മദ്യം മാത്രം കുടിക്കുന്ന ഏലിയൻ'; പ്ലൂട്ടോ എത്തുന്നു, ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു

കുമ്പളങ്ങി നൈറ്റ്സിന് ശേഷം മധു സി നാരായണൻ; നസ്ലെൻ ചിത്രം ഒരുങ്ങുന്നു

‘ഷാഹി കബീർ’ എന്ന പേര് തന്നെയാണ് ഉന്മാദത്തിലേക്ക് ഏറ്റവുമധികം എക്സൈറ്റ് ചെയ്ത ഫാക്ടർ: ലിജോമോൾ

''ഇവർ നിങ്ങളെ ബോറടിപ്പിക്കില്ല, ലൈറ്റ് ഫാമിലി എന്‍റർടെയ്‌നർ''; 'മഹാരാജ ഹോസ്റ്റലി'നെ കുറിച്ച് ഷെഫ് നളൻ

ഷാഹി പറഞ്ഞ പോലെ 'ഉന്മാദം' അത്ര ഡാർക്ക് അല്ലാത്ത സിനിമ: കുഞ്ചാക്കോ ബോബൻ

SCROLL FOR NEXT