Film News

കൊവിഡ് കാലത്തെ കേരള രാഷ്ട്രീയവും മാധ്യമങ്ങളും, ആസിഫലി- സുരാജ് ടീമിനൊപ്പം നാലാം തൂണുമായി അജയ് വാസുദേവ്

കൊവിഡ് കാലത്തെ കേരള രാഷ്ട്രീയം പ്രമേയമാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍. എസ്.സുരേഷ് ബാബു തിരക്കഥയെഴുതുന്ന 'നാലാം തൂണ്‍' ഗോകുലം ഫിലിംസാണ് നിര്‍മ്മിക്കുന്നത്. ആസിഫലിയും സുരാജ് വെഞ്ഞാറമ്മൂടുമാണ് പ്രധാന താരങ്ങള്‍. രാജാധിരാജ, മാസ്റ്റര്‍ പീസ്, ഷൈലോക്ക് എന്നീ മുന്‍സിനിമകളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്ഥമായ ഒരു പൊളിറ്റിക്കല്‍ ത്രില്ലറായിരിക്കും നാലാം തൂണ്‍ എന്ന് അജയ് വാസുദേവ്.

കേരള രാഷ്ട്രീയത്തിലെ സമീപകാല സംഭവ വികാസങ്ങളും ഭരണവും രാഷ്ട്രീയ നേതാക്കളും സിനിമക്ക് പശ്ചാത്തലമാകുമെന്നാണ് സൂചന. രാജീവ് രവിയുടെ കുറ്റവും ശിക്ഷയും, ജിബു ജേക്കബിന്റെ എല്ലാം ശരിയാകും എന്നീ സിനിമകള്‍ക്ക് ശേഷം ആസിഫലി ജോയിന്‍ ചെയ്യുന്ന ചിത്രവുമാണ് നാലാം തൂണ്‍. കൊവിഡ് കാലത്ത് ജനങ്ങള്‍ വിറങ്ങലിച്ച് നിന്നപ്പോള്‍ മാധ്യമങ്ങള്‍ പിന്തുടര്‍ന്ന സെന്‍സേഷനല്‍ വാര്‍ത്താ നിര്‍മ്മിതിയെ വിമര്‍ശന വിധേയമായി സമീപിക്കുന്ന ചിത്രമായിരിക്കും നാലാം തൂണ്‍ എന്നും സൂചനയുണ്ട്.

മമ്മൂട്ടിക്കൊപ്പം തുടര്‍ച്ചയായി മൂന്ന് സിനിമകളൊരുക്കിയ അജയ് വാസുദേവ് മറ്റൊരു നായകനൊപ്പം ഒരുക്കുന്ന ആദ്യ സിനിമയുമാണ് നാലാം തൂണ്‍. നിതാ പിള്ളയും നാലാം തൂണില്‍ പ്രധാന റോളിലുണ്ട്. ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പൂജയില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, ടൊവിനോ തോമസ്, ഗോകുലം ഗോപാലന്‍, സംവിധായകന്‍ ജോഷി, നടന്‍ രാഘവന്‍, ട്വന്റി ഫോര്‍ ചാനല്‍ എഡിറ്റര്‍ ആര്‍. ശ്രീകണ്ഠന്‍ നായര്‍, ജിസ് ജോയ് എന്നിവര്‍ പങ്കെടുത്തിരുന്നു.

എഡിറ്റിംഗ് റിയാസ് കെ ബദര്‍,മേക്കപ്പ് രഞ്ജിത്ത് അമ്പാടി , സൗണ്ട് മിക്‌സിങ് അജിത്ത് എ ജോര്‍ജ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിധു പനക്കല്‍ ചേട്ടന്‍ ,ആര്‍ട് ഡയറക്ടര്‍ ജോസഫ് നെല്ലിക്കല്‍ കോസ്റ്റിയൂം സുജിത് സുധാകരന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് സേതു അടൂര്‍

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT