Film News

'ആ വിരലുകൾ പോലും അഭിനയിക്കുന്നു'; രണ്ടാം ദൃശ്യത്തിലെ ഇഷ്ടപ്പെട്ട രംഗത്തെക്കുറിച്ച് എഴുത്തുകാരൻ എൻ എസ് മാധവൻ

രണ്ടാം ദൃശ്യത്തിലെ ഇഷ്ടപെട്ട രംഗത്തെക്കുറിച്ച് എഴുത്തുകാരൻ എൻ എസ് മാധവൻ. സിനിമയുടെ തുടക്കത്തിൽ മോഹൻലാൽ അലാറം ഓഫ് ചെയ്യുന്ന രംഗമാണ് ഏറ്റവും ഇഷ്ടമായതെന്നും ആ വിരലുകൾ പോലും അഭിനയിക്കുന്നുവെന്നും ട്വിറ്ററിലൂടെ അദ്ദേഹം വ്യക്തമാക്കി. കേരള സമൂഹം എന്ന പരിതസ്ഥിയാണ് ഈ സിനിമയുടെ പ്രധാന ഘടകം. സിനിമയുടെ റീമേക്ക് ബുദ്ധിമുട്ടുള്ളതായിരിക്കും. ദൃശ്യം സിനിമ അഡിൿടീവ് ആണ് . ഇതിന്റെ മൂന്നാം ഭാഗവും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതെ സമയം ദൃശ്യം സെക്കന്‍ഡ് ആമസോണിലൂടെ പ്രേക്ഷകരിലെത്തിയ രണ്ടാം ദിനത്തില്‍ സിനിമയുടെ തെലുങ്ക് പതിപ്പ് ഔദ്യോഗികമായി ജീത്തു ജോസഫ് പ്രഖ്യാപിച്ചു. മോഹന്‍ലാലിന്റെ റോളില്‍ വെങ്കിടേഷ് നായകനാകുന്ന ദൃശ്യം സെക്കന്‍ഡ് മാര്‍ച്ചില്‍ തുടങ്ങും. മലയാളത്തില്‍ ദൃശ്യം രണ്ട് പതിപ്പുകളും നിര്‍മ്മിച്ച ആശിര്‍വാദ് സിനിമാസാണ് തെലുങ്ക് ദൃശ്യം നിര്‍മ്മിക്കുന്നത്. നടിയും സംവിധായികയുമായ സുപ്രിയയാണ് ദൃശ്യം ആദ്യഭാഗം തെലുങ്കില്‍ സംവിധാനം ചെയ്തിരുന്നത്.

ജോര്‍ജുകുട്ടി തെലുങ്കിലെത്തിയപ്പോള്‍ രാമബാബു എന്നായിരുന്നു നായകന്റെ പേര്. രണ്ടാം ഭാഗത്തിലും തെലുങ്കില്‍ മീനയാണ് നായിക. ആശാ ശരത് അവതരിപ്പിച്ച് പൊലീസ് ഓഫീസറുടെ റോളില്‍ നദിയാ മൊയ്തുവുമാണ് തെലുങ്കില്‍.ലൊക്കേഷന്‍ കണ്ടെത്തുന്നതിനും പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ക്കുമായി ജീത്തു ജോസഫും ആന്റണി പെരുമ്പാവൂരും ഹൈദരാബാദിലാണ്. 2014 ജൂലൈയില്‍ റിലീസ് ചെയ്ത തെലുങ്ക് ദൃശ്യം ആ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടിയ തെലുങ്ക് ചിത്രവുമായിരുന്നു. തെലുങ്കിലെ മുന്‍നിര നിര്‍മ്മാതാവ് ഡി. സുരേഷ് ബാബുവാണ് തെലുങ്കില്‍ ആദ്യഭാഗം നിര്‍മ്മിച്ചത്.

പകുതിയിലേറെ ഗ്രാമപഞ്ചായത്തുകള്‍, നാല് കോര്‍പറേഷനുകള്‍, വന്‍ തിരിച്ചുവരവ് നടത്തി യുഡിഎഫ്; തിരുവനന്തപുരം പിടിച്ച് എന്‍ഡിഎ

എല്ലാ പ്രതികള്‍ക്കും 20 വര്‍ഷം കഠിന തടവ്; നടിയെ ആക്രമിച്ച കേസില്‍ ശിക്ഷാവിധി

ചിരികളികളുമായി ധ്യാനും സംഘവും; 'ഭീഷ്മർ' മേക്കിങ് വീഡിയോ ശ്രദ്ധ നേടുന്നു

കെ.സി.എഫ് സീസൺ 3, അണലി, റോസ്‌ലിൻ; സൗത്ത് ഇന്ത്യയിൽ 4000 കോടിയുടെ പ്ലാനുമായി ജിയോ ഹോട്ട്സ്റ്റാർ

'മണല് പാറുന്നൊരീ മരുഭൂവിലെപ്പോഴും'; 'മിണ്ടിയും പറഞ്ഞും' പുതിയ ഗാനം പുറത്ത്

SCROLL FOR NEXT