Film News

ദിലീപിനെ പുറത്താക്കാതെ സഹാതാപ പോസ്റ്റിട്ടാല്‍ ഹരികൃഷ്ണന്‍സിന്റെ ചീത്തപ്പേര് പോകില്ല: വിമര്‍ശിച്ച് എന്‍.എസ് മാധവന്‍

അഞ്ച് വര്‍ഷത്തെ തന്റെ അതിജീവനത്തെ കുറിച്ച് ആക്രമിക്കപ്പെട്ട നടി പങ്കുവെച്ച പോസ്റ്റ് മോഹന്‍ലാലും മമ്മൂട്ടിയും റീഷെയര്‍ ചെയ്തതില്‍ പരിഹസിച്ച് എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. താര സംഘടനയായ 'എ.എം.എം.എ'യില്‍ നിന്ന് ദിലീപിനെ പുറത്താക്കാതെ എന്ത് സഹതാപ പോസ്റ്റിട്ടാലും ഹരികൃഷ്ണന്‍സിന്റെ ചീത്തപ്പേര് പോകില്ലെന്നാണ് എന്‍.സ് മാധവന്‍ ട്വീറ്റ് ചെയ്തത്.

ആക്രമിക്കപ്പെട്ട നടി തന്റെ അതിജീവിനത്തെ കുറിച്ച് പങ്കുവെച്ച പോസ്റ്റ് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. കേസില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുകള്‍ നടക്കുന്ന സാഹചര്യത്തിലായിരുന്നു നടിയുടെ പോസ്റ്റ്. അതിന് പിന്നാലെ മലയാള സിനിമയിലെ നടീ നടന്‍മാര്‍ അതിജീവിതയുടെ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് രംഗത്തെത്തി. അര്‍ദ്ധരാത്രിയോടെ മോഹന്‍ലാലും മമ്മൂട്ടിയും നടിക്ക് പിന്തുണ അറിയിക്കുകയും ചെയ്തു.

എന്നാല്‍ പോസ്റ്റ് റീഷെയര്‍ ചെയ്തുകൊണ്ടുള്ള പിന്തുണയല്ല ഈ വിഷയത്തില്‍ വേണ്ടതെന്ന് ഡബ്ല്യു.സി.സി അഭിപ്രായപ്പെട്ടു. കേസില്‍ രണ്ട് പ്രോസിക്യൂട്ടേഴ്‌സ് രാജി വെച്ചത് മുതല്‍ ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവരാത്ത വിഷയം വരെയുള്ള കാര്യങ്ങളില്‍ സിനിമയിലെ സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ ശക്തമായ പിന്തുണ ആവശ്യമാണെന്നാണ് ഡബ്ല്യു.സി.സി വ്യക്തമാക്കിയത്.

മനോഹര ദൃശ്യങ്ങളും സംഗീതവുമായി 'കാറ്റ് തൊട്ടപ്പോൾ'; 'പേട്രിയറ്റ്' ആദ്യ ഗാനമെത്തി

'വാർത്ത'യുടെ ക്ലൈമാക്സ് പോർഷൻ 1000 തവണയെങ്കിലും കണ്ടിട്ടുണ്ട്: ബിജോയ് നമ്പ്യാർ

എല്‍ഡിഎഫ് സര്‍ക്കാരിന് മൂന്നാമൂഴം സാധ്യമാണോ? എം.ജി.രാധാകൃഷ്ണന്‍ അഭിമുഖം | Conversation with Maneesh Narayanan

'ഒരു ദൈവം തന്ത പൂവേ' പാടിയത് 15-ാം വയസ്സിൽ, ഇത്ര ഹെവി ഇമോഷൻസ് ഉള്ള ഗാനമാണെന്ന് അന്ന് അറിയില്ലായിരുന്നു: ചിന്മയി

യുഎഇയിൽ കുടുങ്ങിയ യൂറോപ്യൻ പൗരന്മാരെ നാട്ടിലെത്തിച്ച് റെസ്പോൺസ് പ്ലസ് ഹോൾഡിംഗ്

SCROLL FOR NEXT