Film News

പടയിലെയും ബര്‍മുഡയിലെയും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന തൊഴിലാളികള്‍ക്ക് വാക്‌സിനേഷന്‍ സൗകര്യമൊരുക്കുമെന്ന് നിര്‍മ്മാതാക്കൾ

കൊവിഡ് രണ്ടാം തരംഗം ചലച്ചിത്ര മേഖല സ്തംഭിപ്പിച്ചതിന് പിന്നാലെ ചിത്രീകരണം തുടരേണ്ട സിനിമകളിലെ തൊഴിലാളികളുടെ വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കാന്‍ നിര്‍മ്മാതാക്കള്‍. ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റ് നിര്‍മ്മിക്കുന്ന പട, ഷെയിന്‍ നിഗം നായകനായ ബര്‍മുഡ എന്നീ സിനിമകളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുഴുവന്‍ തൊഴിലാളികള്‍ക്കും വാക്‌സിനേഷന്‍ സൗകര്യമൊരുക്കുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. രണ്ട് സിനിമകളുടെയും പ്രൊഡക്ഷന്‍ കണ്‍ട്രോളറും ബര്‍മുഡയുടെ നിര്‍മ്മാണ പങ്കാളിയുമായ എന്‍.എം.ബാദുഷയാണ് ഇക്കാര്യം അറിയിച്ചത്.

സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരും വാക്‌സിനേഷന്‍ നടത്തിയാല്‍ സിനിമ സുഗമമായി പ്രവര്‍ത്തിക്കാനുള്ള അനുമതിക്ക് സര്‍ക്കാരിന് മുന്‍ഗണന നല്‍കാനാകുമെന്നും ബാദുഷ. സിനിമയിലെ എല്ലാ സംഘടനകളും തങ്ങളുടെ അംഗങ്ങള്‍ക്ക് സൗജന്യ വാക്‌സിനേഷന്‍ സൗകര്യമൊരുക്കേണ്ടതാണെന്നും ബാദുഷ

ബാദുഷയുടെ കുറിപ്പ്

സുപ്രധാന വിവരം അറിയിക്കാനാണ് ഈ കുറിപ്പ്. ഈ കാലവും കടന്നു പോയി എല്ലാ മേഖലകളും സജീവമാകുന്ന സമയത്തിലേക്ക് ഇനി അധികദൂരമില്ല. ഒപ്പം സിനിമ മേഖലയും സജീവമാകും. ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്ന നിലയില്‍ എന്റെ സെറ്റില്‍ ജോലി ചെയ്യുന്ന എല്ലാവരുടെയും ആരോഗ്യവും ജീവനും കാത്തു സൂക്ഷിക്കുന്നതില്‍ ഞാന്‍ ബദ്ധശ്രദ്ധനാണ്. എല്ലാവരും വാക്‌സിനേഷനെടുത്താല്‍ ആരോഗ്യ കാര്യത്തെക്കുറിച്ച് ഭയമില്ലാതെ സെറ്റില്‍ പ്രവര്‍ത്തിക്കാനാകും. സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരും വാക്‌സിനേഷന്‍ നടത്തിയാല്‍ സിനിമ സുഗമമായി പ്രവര്‍ത്തിക്കാനുള്ള അനുമതിക്ക് സര്‍ക്കാരിന് മുന്‍ഗണന നല്‍കാനുമാകും. ഞാന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന 2 ചിത്രങ്ങളാണ് ഈ കൊവിഡ് കാലയളവില്‍ പാതി വഴിയില്‍ നിലച്ചത്. ഞാന്‍ കൂടി നിര്‍മാണ പങ്കാളിയായിട്ടുള്ള 24 ഫ്രെയിംസിന്റെ ബാനറില്‍ നിര്‍മിച്ച് ശ്രീ ടി.കെ. രാജീവ് കുമാര്‍ സംവിധാനം നിര്‍വഹിക്കുന്ന ബര്‍മുഡയും E4 എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ നിര്‍മിച്ച് കമല്‍ സംവിധാനം നിര്‍വഹിക്കുന്ന, ഞാന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറാകുന്ന പട എന്ന സിനിമയും. ഈ രണ്ടു ചിത്രങ്ങളുടെയും തുടര്‍ ചിത്രീകരണത്തില്‍ പങ്കെടുക്കുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുഴുവന്‍ തൊഴിലാളികള്‍ക്കും ഞാനും നിര്‍മാതാക്കളും ചേര്‍ന്ന് സൗജന്യമായി വാക്‌സിനേഷന്‍ നല്‍കും. ഇനിയങ്ങോട്ട് ഞാന്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സിനിമകളിലും ഈ രീതി അവലംബിക്കും. സിനിമയിലെ എല്ലാ സംഘടനകളും തങ്ങളുടെ അംഗങ്ങള്‍ക്ക് സൗജന്യ വാക്‌സിനേഷന് സൗകര്യമൊരുക്കേണ്ടതാണ്. -എന്ന് നിങ്ങളുടെ ബാദുഷ

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT