Film News

ഷെര്‍ലക്ക് ഹോംസ് മ്യൂസിയം കാണാനെത്തി മിഷ്‌കിന്‍; തുപ്പരിവാലന്‍ രണ്ടാം ഭാഗം ലണ്ടനില്‍ ?

THE CUE

തമിഴിലെ സിനിമാ നരേറ്റീവില്‍ പുതിയൊരു ശൈലിയുമായി രംഗത്തെത്തിയ സംവിധായകനാണ് മിഷ്‌കിന്‍. തട്ടുപൊളിപ്പന്‍ മസാല ചിത്രങ്ങളില്‍ നിന്ന് മാറി മിഷ്‌കിന്‍ ഒരുക്കിയ ത്രില്ലര്‍ ചിത്രങ്ങള്‍ വലിയ തോതില്‍ ശ്രദ്ധിക്കപ്പെട്ടു. വിശാല്‍ നായകനായ ‘തുപ്പരിവാലനാ’യിരുന്നു മിഷ്‌കിന്‍ ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്തത്.

ഷെര്‍ലോക് ഹോംസ്, സുഹൃത്ത് വാട്‌സണ്‍ എന്നീ കഥാപാത്രങ്ങളോട് സാമ്യമുള്ളവയായിരുന്നു ചിത്രത്തിലെ വിശാലിന്റെ ‘കനിയന്‍ പൂഗുണ്ട്രന്‍’, പ്രസന്ന അവതരിപ്പിച്ച ‘മനോഹര്‍’ എന്നീ പ്രധാന കഥാപാത്രങ്ങള്‍. ഈ കഥാപാത്രങ്ങള്‍ മാത്രമാണ് ചിത്രത്തില്‍ ‘ഷെര്‍ലക്ക് ഹോംസി’ല്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് നിര്‍മിച്ചിരിക്കുന്നതെന്ന് മിഷ്‌കിനും തുറന്നു പറഞ്ഞിരുന്നു. വിശാല്‍ അവതരിപ്പിച്ച പ്രൈവറ്റ് ഡിറ്റക്ടീവിന്റെ അന്വേഷണങ്ങളായിരുന്നു ചിത്രത്തിന്റെ പ്രമേയം.

തുപ്പരിവാലന് രണ്ടാം ഭാഗം വരുന്നുവെന്ന് മാസങ്ങള്‍ക്ക് മുന്നേ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ലണ്ടനായിരിക്കും ചിത്രത്തിന്റെ ലൊക്കേഷനെന്നാണ് സൂചന. മിഷ്‌കിന്‍ കഴിഞ്ഞ ദിവസം ലണ്ടനിലെത്തി ഷെര്‍ലക്ക് ഹോംസ് മ്യൂസിയം സന്ദര്‍ശിച്ചു.തുപ്പരിവാലന്‍ രണ്ടാം ഭാഗത്തിന്റെ ലൊക്കേഷന്‍ തേടലിനിടെയാണ് മിഷ്‌കിന്‍ ലണ്ടനിലെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആദ്യ ഭാഗം നിര്‍മ്മിച്ച വിശാല്‍ തന്നെയാണ് രണ്ടാം ഭാഗവും നിര്‍മ്മിക്കുന്നത്. തുടര്‍ച്ചയായ പരാജയങ്ങള്‍ നേരിട്ടിരുന്ന വിശാലിന് ഒരു ബ്രേക്ക് നല്‍കിയ ചിത്രം കൂടിയാണ് തുപ്പരിവാലന്‍. അനു ഇമ്മാനുവല്‍, ആന്‍ഡ്രിയ, ഭാഗ്യരാജ് തുടങ്ങിയവരായിരുന്നു ആദ്യ ഭാഗത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഉദയനിഥി സ്‌ററാലിന്‍, നിത്യ മേനോന്‍, അതിഥി റാവു ഹൈദരി തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന സൈക്കോയാണ് മിഷ്‌കിന്റെ ഇനി വരാനിരിക്കുന്ന ചിത്രം. സുന്ദര്‍ സി സംവിധാനം ചെയ്യുന്ന ആക്ഷനിലാണ് വിശാല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ രണ്ടു ചിത്രങ്ങളും പൂര്‍ത്തിയായതിന് ശേഷമായിരിക്കും പുതിയ ചിത്രമാരംഭിക്കുക എന്നാണ് സൂചന.

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

SCROLL FOR NEXT