Film News

ടാനിയെത്തേടി 'മുത്തം നൂറു വിധം ടീം'; ബോൾഡായ ഫീമെയിൽ റോളിനായി കാസ്റ്റിങ് കാൾ

ശ്രീനാഥ് ഭാസി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘മുത്തം നൂറുവിധം’ എന്ന ചിത്രത്തില്‍ ടാനി എന്ന കഥാപാത്രത്തിനായി അഭിനേതാക്കളെ അന്വേഷിക്കുന്നു. വളരെ ബോൾഡായ സ്ത്രീ കഥാപാത്രമാണ് ടാനി. ഇന്നത്തെ കാലഘട്ടത്തെ സ്ത്രീ എന്നാണ് ടാനിയെ മുത്തം നൂറുവിധത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വിശേഷിപ്പിക്കുന്നത്. 25 മുതല്‍ 30 വയസിന് ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ഓഡിഷന് അപേക്ഷ അയക്കാം. മാര്‍ച്ച് 12 ആണ് നിങ്ങളുടെ പേര് വിവരങ്ങള്‍ അയക്കേണ്ട അവസാന തീയതി.

സിനിമയുടെ ടീസറിന് വൻ സ്വീകാര്യതയായിരുന്നു ലഭിച്ചത്. സാധാരണ ടൈറ്റില്‍ ടീസറുകളില്‍ നിന്ന് വളരെ വ്യത്യസ്തതയുള്ള മേക്കിങ് സ്റ്റൈൽ ആയിരുന്നു . ലക്ഷ്മി മരയ്ക്കാറാണ് ടൈറ്റില്‍ ടീസറിന്റെ സംവിധായിക. നിരവധി പ്രണയ രംഗങ്ങള്‍ ഒരുമിച്ച് ചേര്‍ത്താണ് ടൈറ്റില്‍ ടീസര്‍ ഒരുക്കിയിരിക്കുന്നത്. ടീസറിനോട് സമാനമായ രീതിയില്‍ തന്നെയാണ് കാസ്റ്റിങ് കോളിന് വേണ്ടിയുള്ള വീഡിയോയും ഒരുക്കിയത്.

നി കൊ ഞാ ചായുടെ സംവിധായകനായ ഗിരീഷ് മാനോയാണ് ചിത്രത്തിന്റെ സംവിധാനനം തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നത്. പ്രണയത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ നവാഗതനായ മുന്ന പി എം സംഗീതം നിര്‍വ്വഹിക്കും. സകൈ ഫിലിംസാണ് ചിത്രത്തിന്റെ നിര്‍മ്മാണം. നിലവില്‍ പ്രി പ്രൊഡക്ഷന്‍ ഘട്ടത്തിലാണ് ചിത്രം. ഉടന്‍ തന്നെ ചിത്രീകരണം ആരംഭിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

SCROLL FOR NEXT