Film News

'ആനന്ദത്തിൻ ഓർമ്മകൾ ചേർന്ന് ഒന്നാകും മാത്രകൾ'; വിജയ് യേശുദാസിന്റെ ശബ്ദത്തിൽ അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ ​കഥ പറഞ്ഞ് 'അപ്പ'

അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന 'അപ്പ' എന്ന മ്യൂസിക്കൽ ആൽബം ഫാദേഴ്സ് ഡേയിൽ പുറത്തിറങ്ങി. വിജയ് യേശുദാസ് ആണ് ​ഗാനം ആലപിച്ചിരിക്കുന്നത്. ജിനോയ് ജോർജ് സം​ഗീതസംവിധാനം നിർവഹിച്ചിരിക്കുന്ന ആൽബത്തിലെ ​ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് വൈശാഖ് സോമനാഥ് ആണ്. ആൽബം സംവിധാനം ചെയ്തിരിക്കുന്നത് സച്ചിൻ പാലക്കിലാണ്. ​

ജീവിതത്തിലെ ഏറ്റവും കടുപ്പമേറിയ ഘട്ടത്തിലും തണലായി നിൽക്കുന്ന ഒരു പിതാവിന്റേയും അയാളുടെ മകന്റെയും ജീവിതത്തിലൂടെയാണ് ​ഗാനം മുന്നോട്ടു പോകുന്നത്. അച്ഛനായി മനോജ് കെ.യുവും മകനായി ​ഗായകൻ സിദ്ധാർത്ഥ് മേനോനുമാണ് അഭിനയിച്ചിരിക്കുന്നത്. സം​ഗീതം ഒരുക്കിയിരിക്കുന്ന ജിനോയ് ജോർജിന്റെ ജീവിതത്തിലെ അനുഭവങ്ങളാണ് ഗാനത്തിന് ആധാരം. ദേവി അജിത്ത്, സൂരജ്, മുഹമ്മദ് നോറൈസ് ഷാ തുടങ്ങിയവരും ​ഗാനരം​ഗത്തിൽ അഭിനയിക്കുന്നുണ്ട്.

ടോണിവേഴ്സ് മീഡിയ പ്രൊഡക്ഷൻസ്, ജിനോയ് ജോർജ് പ്രൊഡക്ഷൻസ്, വിന്റർ ഫോക്സ് സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് ഈ മ്യൂസിക്ക് വീഡിയോ നിർമ്മിച്ചിരിക്കുന്നത്. ​രാഹുൽ ദിനേശിന്റെ തിരക്കഥയൊരിക്കിയ ആൽബത്തിന്റെ ഛായാ​ഗ്രഹണം നിഖിൽ ജോണാണ്. എഡിറ്റർ സെറ്റിഫിൻ പോൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ടോണി ജേക്കബ്, സ്റ്റിൽസ്: എഡ്വിൻ ഷാജൻ, വൈശാഖ് കെ.പി. ഡി.ഐപോയറ്റിക്, കൺസെപ്റ്റ്: ബെനോയ് ജോർജ്, ടൈറ്റിൽ ഡിസൈൻ: അജന്യ പി. കുമാർ, സംഗീത നിർമ്മാണം: ജോനാഥൻ ജോസഫ്, പ്രീമിക്സ്: അലൻ പോൾ ലാൽ, മിക്സിംഗ് & മാസ്റ്ററിംഗ്: ബാലു തങ്കച്ചൻ. ഡോ. ജിനോയ് ജോർജിന്റെ യുട്യൂബ് ചാനലിലൂടെയാണ് ​ഗാനം പുറത്തിറക്കിയിരിക്കുന്നത്.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT