Film News

'ഞാൻ ആർഎസ്എസിന്റെ ശാഖ കണ്ടിട്ടുണ്ട്, അത് സിനിമയിൽ കാണിക്കും എന്നുള്ളത് തന്നെയായിരുന്നു എന്റെ ചിന്ത'; മുരളി ​ഗോപി

സിനിമയിൽ ആർഎസ്എസ് ശാഖ കാണിക്കാൻ പാടില്ല എന്ന് പറയുന്നത് തനിക്ക് അം​ഗീകരിക്കാൻ സാധിക്കില്ല എന്ന് നടൻ മുരളി ​ഗോപി. താൻ കണ്ടു വളർന്ന സമൂഹത്തിൽ ആർഎസ്എസ് ശാഖയും ഒരു ഭാ​ഗമാണ് എന്നും താൻ അത് കണ്ടിട്ടുണ്ട് എന്നത് കൊണ്ട് തന്നെ സിനിമയിലും അത് കാണിക്കും എന്നതായിരുന്നു തന്റെ നിലപാട് എന്ന് മുരളി ​ഗോപി പറയുന്നു. ഫാസിസത്തെ നേരിടണമെങ്കിൽ ആദ്യം അതിനെ അഡ്രസ്സ് ചെയ്യണമെന്നും അതല്ലാതെ അവരെ പരിഹസിക്കുന്നതും അവ​ഗണിക്കുന്നതും അവർക്ക് ഉയർന്നു വരാനുള്ള ഇന്ധനം മാത്രമേ ആവുകയുള്ളൂ എന്നും മുരളി ​ഗോപി ഇന്ത്യൻ എക്സപ്രസ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

മുരളി ​ഗോപി പറ‍ഞ്ഞത്:

ആർഎസ്എസ് ശാഖ എന്ന് പറയുന്നത് ഞാൻ കാണുന്ന, വളർന്ന സ്ഥലങ്ങളിൽ ഉള്ള ഒരു കാര്യമാണ്. ഒരുപാട് സ്ഥലങ്ങളിൽ ഞാൻ അത് കണ്ടിട്ടുണ്ട്. എന്നാൽ ഒരൊറ്റ സിനിമയിൽ ആർഎസ്എസ് ശാഖ കണ്ടിട്ടില്ല. ആർഎസ്എസ് ഈ സമൂഹചത്തിന്റെ ഭാ​ഗമല്ല എന്നത് കൊണ്ടാണോ അതോ സിനിമയുണ്ടാക്കാൻ ചില പ്രത്യേക കാര്യങ്ങളുണ്ട് എന്നൊരു ചിന്തയുള്ളത് കൊണ്ടാണോ? ഞാൻ അത് ചെയ്യില്ല. ഞാൻ ആർഎസ്എസിന്റെ ശാഖ കണ്ടിട്ടുണ്ട് അത് സിനിമയിൽ കാണിക്കും എന്നുള്ളത് തന്നെയായിരുന്നു അന്നത്തെ എന്റെ ചിന്ത. ഫാസിസത്തെ ഡിമോനെെസ് ചെയ്യാൻ നോക്കുമ്പോഴാണ് ഫാസിസം ശക്തി പ്രാപിക്കുന്നത്. ഇത്രയും കാലമായിട്ട് ഇവിടെ സിനിമയുണ്ടായിരുന്നു. 2012 ൽ ഇറങ്ങിയ ഒരു സനിമയിലാണ് ശാഖ ആദ്യമായി കാണിക്കുന്നത് എന്ന് പറഞ്ഞാൽ അത് ആരുടെ കുഴപ്പമാണ്. ആ സിനിമയിൽ രണ്ട് വശങ്ങളും കാണിക്കുന്നുണ്ട്. ഞാൻ അവർ മനുഷ്യരല്ല എന്ന് പറയുന്നില്ല, ഞാൻ അത് പറയാനും തയ്യാറല്ല. നമ്മൾ നാസിസത്തിന്റെ ചരിത്രമെടുത്ത് നോക്കിയാൽ ആദ്യം അവർ അവരെ നോക്കി ചിരിച്ചു, പിന്നെ അവർ അവരെ അവ​ഗണിച്ചു, പിന്നെയാണ് അവർ ഉയർന്ന് വന്നത്.ഇതെല്ലാം അവർക്ക് ഇന്ധനമാണ്. നിങ്ങൾക്ക് അവരോട് ഫെെറ്റ് ചെയ്യണമെങ്കിൽ ആദ്യം നിങ്ങളവരെ ആദ്യം നമുഷ്യരായി അഡ്രസ്സ് ചെയ്യണം. പിന്നെയാണ് അവരുമായി ഫെെറ്റ് ചെയ്യേണ്ടത്. അത് ചെയ്യാത്തതാണ് ഇവിടുത്തെ പ്രശ്നം. അവരെ മനുഷ്യത്വമില്ലാത്തരായി മുദ്ര കുത്തിയിട്ട് ഇപ്പോൾ കണ്ടില്ലേ അവർ ഭയങ്കരമായി ശക്തിയിൽ അല്ലേ വരുന്നത്. നമ്മൾ ഇപ്പോൾ നിസ്സഹായരായ അവസ്ഥയിലാണ്. ഒരു സെക്യുലർ കാഴ്ച്ചപാടിൽ എങ്ങനെയാണ് അതിന് അഡ്രസ്സ് ചെയ്യേണ്ടത് എന്ന് പ്രശ്നത്തെക്കുറിച്ച് ഇപ്പോൾ ആ സിനിമ സംസാരിക്കുന്നുണ്ട്. ഇപ്പോൾ‌ ആ സിനിമയ്ക്ക് നല്ല റേറ്റിം​ഗും കിട്ടുന്നുണ്ട്.

പ്രേംനസീർ സാർ ലെജന്റ് ആണ്, അദ്ദേഹത്തിനെതിരെ മോശം പരാമർശം നടത്താൻ ഞാൻ ആരാണ്: ടിനി ടോം

'കേരളം അധികം വൈകാതെ ഒരു വൃദ്ധസദനമാകുമോ'?യുണൈറ്റഡ് കിങ്ഡം ഓഫ് കേരള കണ്ട് ആശങ്ക പ്രകടിപ്പിച്ച് ഡീൻ കുര്യാക്കോസ്

ജാതിക്കോളനികള്‍ അല്ല, ഗെറ്റോകള്‍ സൃഷ്ടിക്കപ്പെടുകയാണ് | Dr. Maya Pramod

മലയാള സിനിമയിലെ ജൂനിയേഴ്സും സീനിയേഴ്സും അടങ്ങുന്ന 'ധീരന്റെ' കാസ്റ്റിം​ഗ് പൂർത്തിയാക്കിയത് ഒന്നര വർഷം കൊണ്ട്: ദേവദത്ത് ഷാജി

മലയാളത്തിലെ ആദ്യ ഫീമെയിൽ സൂപ്പർഹീറോ എന്നൊന്നും ചിന്തിച്ചിരുന്നില്ല, ലോകഃ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രം ഓണം റിലീസ്

SCROLL FOR NEXT