Film News

'റെഡ് ലൈറ്റില്‍ മുന്നോട്ട് പോയാല്‍ ഔട്ട്'; സ്‌ക്വിഡ് ഗെയിം മാതൃകയില്‍ ട്രാഫിക്ക് നിയമം പഠിപ്പിച്ച് മുംബൈ പൊലീസ്

സ്‌ക്വിഡ് ഗെയിം മാതൃകയില്‍ ട്രാഫിക്ക് നിയമം പഠിപ്പിച്ച് മുംബൈ പൊലീസ്. സീരീസിലെ സീരീസിലെ റെഡ്ലൈറ്റ്, ഗ്രീന്‍ ലൈറ്റ്, എന്ന ഗെയിമിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് മുംബൈ പൊലീസിന്റെ വ്യത്യസ്തമായ ബോധവത്കരണം. രണ്ട് ദിവസം മുമ്പ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോ ഇതിനോടകം ഒരു ലക്ഷത്തിലധികം പേരാണ് കണ്ടത്.

സീരീസിലെ ഗെയിമില്‍ ഒരു പാവ ഗ്രീന്‍ ലൈറ്റ് എന്ന് പറയുമ്പോള്‍ മത്സരാര്‍ത്ഥികള്‍ മുന്നോട്ട് പോവുകയും റെഡ് ലൈറ്റ് എന്ന് പറയുമ്പോള്‍ നില്‍ക്കുകയുമാണ് ചെയ്യേണ്ടത്. റെഡ് ലൈറ്റ് എന്ന് പറയുമ്പോള്‍ ആരെങ്കിലും മുന്നോട്ട് പോയാല്‍ അവര്‍ക്ക് വെടിയേല്‍ക്കും. ഈ ഗെയിമാണ് ട്രാഫിക്ക് നിയമത്തെ കുറിച്ച് സംസാരിക്കാന്‍ മുംബൈ പൊലീസിന് പ്രചോദനമായത്.

'റോഡിലെ നിങ്ങളുടെ ഗെയിമിന്റെ മുന്‍നിരക്കാരന്‍ നിങ്ങളാണ് പുറത്താകാതെ നിങ്ങള്‍ക്ക് സ്വയം രക്ഷിക്കാനാകും. റെഡ് ലൈറ്റ് വന്നാല്‍ നിര്‍ത്തുക.' എന്ന അടിക്കുറിപ്പോടെയാണ് മുംബൈ പോലീസ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. റോഡ് സുരക്ഷയെക്കുറിച്ച് സന്ദേശം ആളുകളിലേക്ക് എത്തിക്കാന്‍ സ്‌ക്വിഡ് ഗെയിമിനെ രസകരമായി ഉപയോഗിച്ചതില്‍ നിരവധി പേര്‍ മുംബൈ പൊലീസിന് പ്രശംസ അറിയിച്ചു.

അതേസമയം റിലീസ് ചെയ്ത ഒരു മാസത്തിനുള്ളില്‍ 111 മില്യണ്‍ ആളുകളാണ് സ്‌ക്വിഡ് ഗെയിം എന്ന നെറ്റ്ഫ്‌ലിക്‌സ് സീരീസ് കണ്ടത്. 90 രാജ്യങ്ങളില്‍ ടോപ് വണ്‍ സ്ഥാനത്ത് തുടരുകയാണ് സ്ട്രീമിംഗ് തുടങ്ങിയത് മുതല്‍ സ്‌ക്വിഡ് ഗെയിം. 31 ഭാഷകളില്‍ സബ് ടൈറ്റിലിനൊപ്പവും 13 ഡബ്ബിംഗ് പതിപ്പുകളുമാണ് സ്‌ക്വിഡ് ഗെയിമിന്റെതായി ലഭ്യമാക്കിയിരിക്കുന്നത്.

സെപ്തംബര്‍ 17നാണ് സ്‌ക്വിഡ് ഗെയിം എന്ന സൗത്ത് കൊറിയന്‍ ഡിസ്ടോപ്യന്‍ ഡ്രാമാ സീരീസിന്റെ ആദ്യ സീസണ്‍ പുറത്തിറങ്ങിയത്. ഹ്വാങ്ങ് ഡോങ്ങ് ഹ്യുകാണ് സീരീസിന്റെ സംവിധാനവും തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നത്.

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT