Film News

'ഇവരെയൊക്കെ പിടിച്ച് അടിക്കുകയാണ് വേണ്ടത്'; ബോളിവുഡ് താരങ്ങളുടെ പാൻ മസാല പരസ്യങ്ങൾക്കെതിരെ മുകേഷ് ഖന്ന

താരങ്ങൾ പാൻ മസാല പരസ്യങ്ങളിൽ അഭിനയിക്കുന്നതിനെതിരെ രൂക്ഷ വിമർശനവുമായി നടൻ മുകേഷ് ഖന്ന. ഇത്തരത്തിലുള്ള പരസ്യങ്ങളിൽ അഭിനയിക്കുന്നവരെ പിടിച്ച് അടിക്കുകയാണ് വേണ്ടത് എന്നും ഇതിലൂടെ എന്താണ് നിങ്ങൾ സമൂഹത്തിന് നൽകാൻ ഉദ്ദേശിക്കുന്ന സന്ദേശം എന്നും മുകേഷ് ഖന്ന ചോദിക്കുന്നു. നിങ്ങൾ ഒരു മദ്യക്കമ്പനിയുടെ പരസ്യത്തിൽ അഭിനയിച്ചാൽ അതിനർത്ഥം നിങ്ങൾ ആ ഉത്പ്പന്നം വിൽക്കുന്നു എന്നുതന്നെയാണ്. അത് എല്ലാവർക്കും അറിയാം എന്നും ഇത്തരത്തിലുള്ള പരസ്യങ്ങളിൽ അഭിനയിക്കരുത് എന്ന് പല താരങ്ങളോടും താൻ പറഞ്ഞിട്ടുണ്ട് എന്നും മുകേഷ് ഖന്ന പറയുന്നു. പുകയില ഉത്പ്പന്നത്തിന്റെ പരസ്യത്തിൽ അഭിനയിച്ചതിനും അവയെ പ്രോത്സാഹിപ്പിച്ചതിനും ഷാരൂഖ് ഖാൻ, അക്ഷയ് കുമാർ, അജയ് ദേവ്​ഗൺ എന്നിവർക്കെതിരെ മുമ്പ് വലിയ തരത്തിലുള്ള വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. പിന്നാലെ ഇത്തരം ബ്രാഡുകളുമായി സഹകരിക്കില്ലെന്ന് ഷാരുഖും അക്ഷയ് കുമാറും പിന്നീട് പറഞ്ഞിട്ടുണ്ട്.

മുകേഷ് ഖന്ന പറഞ്ഞത്

നിങ്ങൾ എന്നോട് ചോദിക്കുകയാണ് എങ്കിൽ അവരെ പിടിച്ച് അടിക്കണം എന്ന് ഞാൻ പറയും. ഞാൻ അക്ഷയ് കുമാറിനെയും ഈ കാര്യത്തിൽ വഴക്ക് പറഞ്ഞിട്ടുണ്ട്. കോടിക്കണക്കിന് രൂപയാണ് ഇത്തരത്തിലുള്ള പരസ്യങ്ങൾക്ക് ചിലവഴിക്കപ്പെടുന്നത്. ഇതിലലൂടെ നിങ്ങൾ എന്താണ് ലോകത്തെ പഠിപ്പിക്കുന്നത്? നിങ്ങൾ ഒരു മദ്യക്കമ്പനിയുടെ പരസ്യത്തിൽ അഭിനയിച്ചാൽ അതിനർത്ഥം നിങ്ങൾ ആ ഉത്പ്പന്നം വിൽക്കുന്നു എന്നുതന്നെയാണ്. അത് എല്ലാവർക്കും അറിയാം. വഴിതെറ്റിക്കുന്ന പരസ്യങ്ങളെന്ന് ഇതുകൊണ്ടാണ് അവയെ വിളിക്കുന്നത്. അവർ എന്തിനാണ് അത് ചെയ്യുന്നത്? അവരുടെ കയ്യിൽ പണം ഇല്ലാഞ്ഞിട്ടാണോ? ഇതുപോലെയൊന്നും ചെയ്യരുതെന്ന്, നിങ്ങളുടെ കയ്യിൽ ഒരുപാട് പെെസയുണ്ടല്ലോന്ന് ഞാൻ ചില നടന്മാരോട് പറഞ്ഞിട്ടുണ്ട്. അതുകേട്ട് കുറച്ച് പേർ പിന്മാറിയിട്ടുണ്ട്. അങ്ങനെ പിൻമാറിയവരിൽ ഒരാളാണ് അക്ഷയ് കുമാർ. അമിതാഭ് ബച്ചൻപോലും ഇത്തരം പരസ്യങ്ങളിൽനിന്ന് പിൻവാങ്ങിയതായി ഞാൻ കേട്ടിട്ടുണ്ട്. എന്നിട്ടും കോടികളാണ് പാൻ മസാലയുടെ പരസ്യനിർമാണത്തിനായി മുടക്കുന്നത്. അങ്ങനെ ചെയ്യരുത്. ഞാൻ എന്റെ ജീവിതത്തിൽ ഇതുവരെ ഇത്തരത്തിലുള്ള പരസ്യങ്ങൾ ഒന്നും ചെയ്തിട്ടില്ല. ഒരുപാട് പണം തരാം എന്ന തരത്തിൽ എനിക്ക് ഒരുപാട് ഓഫറുകൾ വന്നിരുന്നു. ഇത്തരത്തിലുള്ള കാര്യങ്ങളെ ഞാൻ ഒരിക്കലും പ്രോത്സാഹിപ്പിക്കുകയില്ല. മാത്രമല്ല ഞാൻ വലിയ വലിയ നടന്മാരോട് പറഞ്ഞിട്ടുണ്ട് സാർ നിങ്ങളെ പ്രേക്ഷകർ അനുകരിക്കും അതിനാൽ‌ നിങ്ങൾ ഇത് ചെയ്യരുത് എന്ന്.

കൊറിയൻ റോം കോം സ്റ്റോറി വെസ് ആൻഡേഴ്സൺ പറഞ്ഞാല്‍ എങ്ങനെയിരിക്കും, അതാണ് ഓടും കുതിര ചാടും കുതിര: കല്യാണി പ്രിയദര്‍ശന്‍

എം.വി കൈരളിയുടെ ദുരൂഹത ബി​ഗ് സ്ക്രീനിൽ, ജൂഡ് ആന്തണി ജോസഫിന്റെ മെ​ഗാ പ്രൊജക്ട്; ജോസി ജോസഫിന്റെ രചന; കോൺഫ്ളുവൻസ് മലയാളത്തിലേക്ക്

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

സംഗീതമാണ് ജിവിതമെന്ന് തോന്നിയിട്ടില്ല, അത് ഒരു ഭാഗം മാത്രം: ശ്രീകുമാര്‍ വാക്കിയില്‍

SCROLL FOR NEXT