Film News

മലയാളികളുടെ സ്വന്തം ക്യാപ്റ്റനെതിരെ കള്ളക്കേസ്; പ്രതിഷേധിച്ച് മുകേഷ്

ഡോളർ കടത്തുകേസിൽ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുണ്ടെന്ന കസ്റ്റംസിന്റെ കണ്ടെത്തലിനെതിരെ നടനും എംഎൽഎയുമായ മുകേഷ്. ഇത് കള്ളക്കേസ് ആണെന്നും മുഖ്യമന്ത്രി മലയാളികളുടെ സ്വന്തം ക്യാപ്റ്റനാണെന്നും മുകേഷ് പറഞ്ഞു. കേന്ദ്ര ഏജൻസികളുടെ നടപടിയിൽ പ്രതിക്ഷേധിച്ച്‌ സിപിഐ(എം ) കൊല്ലം പോർട്ട്‌ ലോക്കൽ നടത്തിയ പ്രകടനത്തിൽ പങ്കെടുത്ത വിവരം മുകേഷ് സോഷ്യൽ മീഡിയയയിലൂടെ പങ്കുവെച്ചു.

മലയാളികളുടെ സ്വന്തം ക്യാപ്റ്റനെതിരെ കള്ളക്കേസ് എടുക്കുവാനുള്ള കേന്ദ്ര ഏജൻസികളുടെ നടപടിയിൽ പ്രതിക്ഷേധിച്ച്‌ സിപിഐ(എം ) കൊല്ലം പോർട്ട്‌ ലോക്കൽ നടത്തിയ പ്രകടനത്തിൽ പങ്കെടുത്തു.
മുകേഷ്

മുഖ്യമന്ത്രിക്കും സ്പീക്കര്‍ ശ്രീരാമകൃഷ്ണനും ഡോളര്‍ കടത്തിൽ പങ്കുണ്ടെന്ന് സ്വപ്ന സുരേഷ് രഹസ്യമൊഴി നൽകിയതായി ഇന്നലെ കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. കസ്റ്റംസിന്റെ വെളിപ്പെടുത്തലിനെതിരെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്‌ എന്നിവിടങ്ങളിലെ കസ്റ്റംസ്‌ മേഖലാ ഓഫീസുകളിലേക്ക്‌ എല്‍ഡിഎഫ്‌ പ്രവര്‍ത്തകര്‍ ഇന്ന് മാര്‍ച്ച്‌ നടത്തന്നുണ്ട്. അതെ സമയം ഡോളർ കടത്തുകേസിൽ മുഖ്യമന്ത്രിക്കു നേരിട്ടു പങ്കുണ്ടെന്ന രഹസ്യമൊഴി കസ്റ്റംസ് ഹൈക്കോടതിയിൽ സമർപ്പിച്ച സാഹചര്യത്തിൽ അദ്ദേഹത്തിന് ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ അർഹതയില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

Game Of Survival; ജോജുവിന്റെ മാസ് അവതാരം, ‘വരവ്’ ട്രെയ്‌ലർ

നിതിന്‍ രാജിന്റെ മരണത്തെ മായ്ച്ചു കളയാന്‍ പ്രതിഷേധത്തെ അതിക്രമമാക്കി മാറ്റുകയാണ്; ഡോ.എ.കെ.വാസു അഭിമുഖം

ഉത്തരേന്ത്യന്‍ തൊഴിലാളി സമരങ്ങള്‍ നല്‍കുന്ന മെയ്ദിന സന്ദേശം

അബുദാബിയിൽ 'ലേബർ ഹീറോ'കളായി 4 മലയാളികൾ, കഠിനാധ്വാനത്തിന്‍റെ വിജയഗാഥ

ഗള്‍ഫ് മേഖലകളിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

SCROLL FOR NEXT